Kerala

സമ്മേളനത്തിലേക്ക് രക്തസാക്ഷി മണ്ഡപം കൊണ്ടുവന്നത് സി.പി.എം. ഓഫീസില്‍നിന്ന്

കൊച്ചി: പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സ്ഥാപിക്കാന്‍ രക്തസാക്ഷി മണ്ഡപം കൊണ്ടുവന്നത് സി.പി.എം. ആലുവ ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നും. ആലുവ ടൗണ്‍ഹാളില്‍ നടന്ന എറണാകുളം റൂറല്‍ ജില്ലാ സമ്മേളനത്തിില്‍ പുഷ്പാര്‍ച്ചനയും പാര്‍ട്ടി അനൂകുല മുദ്രാവാക്യങ്ങളും ഉയര്‍ത്തിയതും സി.പി.എം ആണ്.

യോഗത്തില്‍ പങ്കെടുത്ത ജില്ലാ, സംസ്ഥാന ഭാരവാഹികളുടെ പ്രസംഗവും വിവാദമായി. വരാപ്പുഴ കസ്റ്റഡി മരണം അന്വേഷിക്കുന്ന ഐ.ജി: എസ്. ശ്രീജിത്തിന്റെ പേരെടുത്തു പറയാതെ ഒരു സംസ്ഥാന ഭാരവാഹി ആക്ഷേപം ചൊരിഞ്ഞു. പേരിന്റെ ആദ്യം ശ്രീയെന്നു തുടങ്ങുന്ന ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ വരാപ്പുഴ കേസില്‍ ഒന്നും സംഭവിക്കില്ലെന്നായിരുന്നു പരാമര്‍ശം.

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എസ്.പി: എ.വി. ജോര്‍ജിനെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടുമുണ്ടായി. സോളാര്‍ കേസ് ചൂണ്ടിക്കാട്ടി ഒരു സംസ്ഥാന ഭാരവാഹി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരിഹസിച്ചു. മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരേയും പരാമര്‍ശങ്ങളുണ്ടായി.

മണ്ഡപത്തിനു മുന്നില്‍ കൊടിമരം സ്ഥാപിച്ച് പതാക ഉയര്‍ത്തുമ്പോള്‍ രക്തസാക്ഷികള്‍ക്കും ഇടതു നേതാക്കള്‍ക്കും മുദ്രാവാക്യം വിളിച്ചത് വിവാദമായതോടെ രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button