India

ലഹരിക്കടിമയായ മകന്റെ ക്രൂരത; മാതാപിതാക്കൾ വെന്തുമരിച്ചു

ന്യുഡല്‍ഹി: ലഹരിമരുന്നിന് അടിമയായ മകന്റെ ക്രൂരതയ്ക്കിരയായ മാതാപിതാക്കൾ വെന്തുമരിച്ചു.
യുവാവ് വീടിനു തീയിട്ടതോടെ മാതാപിതാക്കളായ വൃദ്ധ ദമ്പതികൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു.
പശ്ചിമ ഡല്‍ഹിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇതേ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ആൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഛേദി ലാല്‍ (70), ഭാര്യ ലക്ഷ്മി (63) എന്നിവരാണ് മരിച്ചത്.

also read:ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടായിസം ;പോലീസ് കേസെടുത്തു

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദമ്പതികൾ മോട്ടി നഗറിലെ സുന്ദേര്‍ശന്‍ പാര്‍ക്കില്‍ ഈ ഇരുനില വീട് വിലയ്ക്ക് വാങ്ങിയത്. വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് നല്‍കിയിരുന്നു. വാടകക്കാരനായ സന്തോഷ് വീട് പൂട്ടിയാണ് കിടന്നിരുന്നത്. എന്നാല്‍ വീടിനുള്ളില്‍ നിന്ന് തീ ഉയരുന്നത് കണ്ടതോടെ മുറി തുറക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ സമയം ദമ്പതികളുടെ മകന്‍ സന്തോഷ് അവിടെ നില്‍ക്കുന്നത് കണ്ടു. അയാളെ വിളിച്ചുവെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സന്തോഷ് ഗുപ്ത പറയുന്നു. ഭാര്യയെ രക്ഷിക്കുന്നതിനിടയിലാണ് ഭർത്താവും തീയിൽ അകപ്പെട്ടത്.

ഇടുങ്ങിയ തെരുവില്‍ അഗ്നിശമന സേനയുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയാത്തതും വിനയായി. തീ കെടുത്തിയപ്പോഴേക്കും ഇരുവരും വെന്തുമരിച്ചിരുന്നു. ലഹരിമരുന്ന് വാങ്ങാന്‍ പണം ആവശ്യപ്പെട്ട് മകന്‍ പലപ്പോഴും ഇവരെ മര്‍ദ്ദിച്ചിരുന്നതായും ആരോപണമുണ്ട്. പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button