കാലം പുരോഗമിക്കുന്നതിന് മുമ്പ് മനുഷ്യൻ പുഴയെയും ചെറു നദികളെയും മറികടന്നത് തോണികളിലൂടെയാണ്, പിന്നീട് തടികൾകൊണ്ട് ചെറിയ പാലങ്ങളുണ്ടായി. അവിടെ നിന്ന് വലിയ കോൺക്രീറ്റ് പാലങ്ങൾ വരെയെത്തി. എന്തുമായിക്കൊള്ളട്ടെ പാലങ്ങൾക്ക് മുകളിലൂടെ നദികളെ മറികടന്നുള്ള യാത്ര എല്ലാവർക്കും സന്തോഷം പകരുന്ന ഒന്നാണ്.
എന്നാൽ തികച്ചും വ്യത്യസ്തമായൊരു പാലം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയായിലെ കാനന ഗ്രാമങ്ങളിൽ ഉണ്ട്. തലമുറകൾ വളർത്തി നെയ്തെടുക്കുന്ന ജീവനുള്ള ഒരു വേരുപാലം.
മേഘങ്ങളുടെ നാടാണ് മേഘാലയ കല്ലും ഇലയും കാടും മാനവും തോരാതെ പെയ്യുന്ന ഇടം !!!മഴ നനഞ്ഞ് കുതിർന്ന് തന്നെ അറിയേണ്ടതും ആസ്വദിക്കേണ്ടതുമായ ഇടങ്ങളാണ് മോസിൻറാമും ചിറാപ്പുഞ്ചിയുമല്ലാം .നിറയെ കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും കാടിനുള്ളിലെ ഗ്രാമങ്ങളുമുള്ള മേഘാലയയിലല്ലാതെ ഭൂമിയിൽ വേറെയെവിടെയാണ് ജീവനുള്ള വേരുപാലങ്ങൾ നിർമിക്കാനാകുക ?
ഒരു വേരുപാലങ്ങളുടെ ഒരുമാതിരിപ്പെട്ട പ്രാഥമിക രൂപഘടന ഉണ്ടാക്കിയെടുക്കാൻതന്നെ ചുരുങ്ങിയത് ഇരുപത്തിയഞ്ച് മുതൽ അൻപത് വർഷങ്ങൾ വേണം .കരയ്ക്ക് ഇരുവശവുമുള്ള ചില പ്രത്യേക ഉപരിതല വേരുവൃക്ഷങ്ങളുടെ വേരുകൾ സൂഷമതയോടെ കാട്ടരുവികൾക്ക് മുകളിൽ തമ്മിൽ കൊരുത്ത് കേടുപറ്റാതെ ദശകങ്ങളോളം വളർത്തി വലുതാക്കുന്ന ജീവനുള്ള പാലങ്ങൾ !
ഓരോ വർഷവും പാലത്തിന്റെ കരുത്ത് കൂടികൊണ്ടേയിരിക്കും. അഞ്ഞൂറ് വർഷങ്ങൾ പഴക്കമുള്ള ഇത്തരം പാലങ്ങൾ മേഘാലയയിൽ ഉണ്ട്. ആർത്ത് പെയ്യുന്ന മഴയിൽ കുതിച്ചൊഴുകുന്ന കാട്ടാറിനുമുകളിൽ വൈൽഡ് ഓർക്കിഡ് പൂക്കളും പായലുകളും കുമിളുകളും പച്ചിലചാർത്തും ഒച്ചുകളും ശലഭലാർവകളും ജൈവഭംഗി പകരുന്ന വേരുപാലം യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച നിർമിതികളാണ് .
Post Your Comments