ചരിത്രം പറയുന്ന സ്ഥലങ്ങൾ ധാരാളമുണ്ട് ഇന്ത്യയിൽ . എന്നാൽ അവിടെയുള്ള ചരിത്ര സ്മാരകങ്ങൾ സൂക്ഷിച്ചു വെയ്ക്കുന്ന പതിവുകൾ പലർക്കുമില്ല എന്നതാണ് വാസ്തവം. എന്നാൽ ചരിത്രത്തിൽ രാജവംശത്തിന്റെ ശേഷിപ്പുകള്‍ ഇന്നും പ്രൗഢിയോടെ സൂക്ഷിക്കുന്ന ഒരിടം ഇന്ത്യയിൽ ഉണ്ട്.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാന്‍ സൈന്യം പരാജയമേറ്റു വാങ്ങിയ ഇടം… പുരാതനമായ കാംഗ്ലാ രാജവംശത്തിന്റെ ശേഷിപ്പുകള്‍ ഇന്നും പ്രൗഢിയോടെ സൂക്ഷിക്കുന്ന സ്ഥലം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പോളോ കളിക്കളം സ്ഥിതി ചെയ്യുന്ന ഇടം. ചരിത്രത്തോട് എന്നും ചേര്‍ന്നു നില്‍ക്കുന്ന ഒട്ടേറെ വിശേഷണങ്ങളുള്ള ഒരിടമാണ് വടക്കുകിഴക്കന്‍ ഇന്ത്യയിലെ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാല്‍.
പുരാതന കാലം മുതല്‍ നിലനില്‍ക്കുന്ന ഇംഫാലില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അതിരില്ലാതെ പടര്‍ന്നു കിടക്കുന്ന കുന്നുകളും നിരപ്പുകളും ഒക്കെ ചേരുന്ന ഇവിടം മനോഹരമായ കാഴ്ചയാണ് ഇവിടെ എത്തുന്നവര്‍ക്ക് സമ്മാനിക്കുന്നത്. ഈ കുന്നുകള്‍ ഒരു കോട്ട പോലെ നഗരത്തിനു ചുറ്റുമായി മതിലു തീര്‍ക്കുമ്പോള്‍ അഭൗമികമായ കാഴ്ചകള്‍ ഇവിടെ ആസ്വദിക്കാം. ഇംഫാലിലെത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കുറച്ചു കാഴ്ചകള്‍ പരിചയപ്പെടാം..
മണിപ്പൂര്‍ സ്റ്റേറ്റ് മ്യൂസിയം
മണിപ്പൂരിന്റെ ചരിത്രത്തിലും കരകൗശല വിദ്യയിലും ഒക്കെ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മണിപ്പൂര്‍ സ്റ്റേറ്റ് മ്യൂസിയം. സമ്പന്നമായ മണിപ്പൂരിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ ശേഷിപ്പുകള്‍ ഇവിടെ കണ്ടെത്താന്‍ സാധിക്കും. ഇംഫാലിലെത്തുന്ന സഞ്ചാരികള്‍ ഏറ്റവും അധികം കാണാനാഗ്രഹിക്കുന്ന ഒരു സ്ഥലം കൂടിയാണിത്. പുരാതന അവശിഷ്ടങ്ങള്‍, ചിത്രങ്ങള്‍, പെയിന്റിംഗുകള്‍, ശില്പപങ്ങള്‍ ഒക്കെ ഇവിടെ പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്. എത്ത്‌നോളജി, ആര്‍ക്കിയോളജി, ഹിസ്റ്ററി എന്നീ മൂന്നു വിഭാഗങ്ങള്‍ ഉള്‍പ്പെട്ടതാണ് മണിപ്പൂര്‍ സ്റ്റേറ്റ് മ്യൂസിയം.
കാംഗ്ലാ കൊട്ടാരം
ഇംഫാലില്‍ ഇംഫാല്‍ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന കാംഗ്ലാ കൊട്ടാരം ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്. ഇംപാലില്‍ ഏറ്റവും അധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലം കൂടിയാണിത്. എഡി 1891 വരെ മണിപ്പൂരിന്റെ പുരാതന തല്‌സഥാനമായിരുന്നു കാംഗ്ലാ. മണിപ്പൂര്‍ ഭരിച്ചിരുന്ന രാജവംശത്തിന്റെ ഔദ്യോഗിക കൊട്ടാരം കൂടിയായിരുന്നു ഇവിടം കുറേക്കാലത്തോളം. പിന്നീട് 2004 വരെ ആസാം റൈഫിള്‍സിന് കീഴിലായിരുന്നു ഇവിടം. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് ഇത് സംസ്ഥാന ഗവണ്‍മെന്റിന് കൈമാറിയത്. കാങ്ക്!ല എന്ന മെയ്റ്റി വാക്കിനര്‍ത്ഥം ‘ഇംഫാല്‍ നദിക്കരികെയുള്ള വരണ്ട ഭൂമി’യെന്നാണ്.
മോയ്‌റാംഗ് വില്ലേജ്
ഇംഫാലിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മോയ്‌റാംഗ് വില്ലേജ്. താന്‍ഗിംഗ് എന്ന ദൈവത്തിനു സമര്‍പ്പിച്ചിരിക്കുന്ന പുരാതന ക്ഷേത്രമാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. മേയ് മാസമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്. കാരണം ഇവിടുത്തെ ഏറ്റവും പ്രശസ്തമാ മോയ്‌റാങ് ഹരാവോബ ഫെസ്റ്റിവന്‍ മേയ് മാസത്തിലാണ് നടക്കുക. പാരമ്പര്യ വേഷങ്ങളില്‍ നൃത്തം ചെയ്യുന്ന കലാകാരന്‍മാരാണ് ഈ ഫെസ്റ്റിവലിന്റെ പ്രത്യേകത.
സിരോഹി ദേശീയോദ്യാനം
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ വന്യമൃഗങ്ങളെ സംരക്ഷിക്കുന്ന സിരോഹി ദേശീയോദ്യാനം മണിപ്പൂരിലെത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടമാണ്. 1982 ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഇവിടം സമുദ്രനിരപ്പില്‍ നിന്നും രണ്ടര കിലോമീറ്ററിലധികം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ദേശീയോദ്യാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ നദികളും അരുവികളും ഉദ്ഭവിക്കുന്നുണ്ട. ശിരുയ് ലില്ലി എന്ന പേരില്‍ അപൂര്‍വ്വമായ ഒരിനം പൂച്ചെടി മേയ്-ജൂണ്‍ മാസങ്ങളില്‍ ഇവിടെ പുഷ്പിക്കാറുണ്ട്. അതു കാണാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശാസ്ത്രജ്ഞരും സന്ദര്‍ശകരും ഇവിടെ എത്താറുണ്ട്.
ലോക്താക് തടാകം
മണിപ്പൂരിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് നഗരത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ലോക്താക്ക് തടാകം. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് നിശ്ചയമായി കിടക്കുന്ന ജലവും ഒഴുകി നടക്കുന്ന തീരങ്ങളുമാണ്. ഇവിടെ ഒഴുകുന്ന കരകളാണുള്ളത്. തടാകത്തിനകത്തുള്ള ജൈവാവശിഷ്ടങ്ങള്‍ ഒഴുക്കിനൊപ്പം ചേര്‍ന്ന് വേരുകളാല്‍ കെട്ടപ്പെട്ട് ചെറിയ കരകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവ മാന്ത്രികക്കരകള്‍ എന്നാണ് സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ലോകത്തിലെ ഏക ഒഴുകുന്ന ഉദ്യാനം ഈ തടാകത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. കെയ്ബുള്‍ ലംജാവോ സാന്‍ഗായിപാര്‍ക്ക് എന്നു പേരുള്ള ഈ ഒഴുകും തടാകത്തിന് 40 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.
ത്രീ മദേഴ്‌സ് ആര്‍ട് ഗാലറി
സമകാലീന കലയുടെ സ്വതന്ത്രമായ പ്രദര്‍ശനത്തിനായി തയ്യാറാക്കിയിരിക്കുന്ന പ്രശസ്തമായ ഗാലറിയാണ് ത്രീ മദേഴ്‌സ് ആര്‍ട് ഗാലറി എന്നറിയപ്പെടുന്നത്. ഇംഫാലിലെ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നുകൂടിയാണിത്.
Post Your Comments