
മലപ്പുറം ; തിയറ്ററിനകത്ത് ബാലികയെ പീഡിപ്പിച്ച സംഭവം പ്രതികരണവുമായി പ്രശസ്ത കവിയത്രി സുഗതകുമാരി. “പ്രാകൃതവും ക്രൂരവുമായ ഈ പ്രവൃത്തിക്ക് എന്നാണ് അവസാനം. ഇക്കൂട്ടര്‍ക്ക് വധശിക്ഷ തന്നെ നല്‍കണം. ഇത്തരക്കാര്‍ സമൂഹത്തില്‍ എപ്പോഴും മാന്യന്മാരായി നടിക്കും. അതികഠിനമായ ശിക്ഷയാണ് കൊച്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന വര്‍ഗത്തിന് നൽകേണ്ടത്. ലഹരിയാണ് ഇത്തരക്കാര്‍ക്ക് പ്രചോദനം എന്നായിരുന്നു കരുതിയതെങ്കിലും ഇന്റര്‍നെറ്റും വലിയ തോതില്‍ സെക്‌സും വയലന്‍സും വരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചെറിയ ആളുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ പ്രാകൃത പ്രവൃത്തിയുടെ കെണിയില്‍ പെട്ടുകഴിഞ്ഞു. ഏത് കുഞ്ഞിനെ പീഡിപ്പിച്ചുകൊന്നാലും ആളൂരുമാര്‍ പറന്നുവരുമെന്നും,കുട്ടികളെ പീഡിപ്പിച്ചാല്‍ അവര്‍ക്ക് വേണ്ടി വാദിക്കരുതെന്ന് വക്കീലന്മാര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കണമെന്നും” സുഗതകുമാരി നിര്‍ദേശിച്ചു.
മലപ്പുറം എടപ്പാളില്‍ ചങ്ങരംകുളത്ത് തീയേറ്ററില്‍ സിനിമ കാണാനെത്തിയ പത്ത് വയസുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. പാലക്കാട് തൃത്താല സ്വദേശിയായ മൊയ്തീന്‍കുട്ടി സംഭവുമായി ബന്ധപെട്ടു പോലീസ് അറസ്റ്റ് ചെയ്തു. ശേഷം ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഏപ്രില്‍ 18നാണ് സംഭവം നടന്നത്. തീയേറ്ററിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഏപ്രില്‍ 26ന് ദൃശ്യങ്ങള്‍ സഹിതം തീയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. അവര്‍ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. സംഭവം ചർച്ചയായതോടെയാണ് സംഭവത്തിൽ പോലീസ് നടപടിയെടുത്തത്.
കുട്ടിക്കൊപ്പമുണ്ടായിരുന്ന സ്ത്രീ അമ്മയാണോ എന്ന കാര്യം വ്യക്തമല്ല. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട്. എന്നാല്‍ സ്ത്രീ പ്രതികരിച്ചിരുന്നില്ല. പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Post Your Comments