Latest NewsLife StyleHome & GardenSpirituality

ദീര്‍ഘകാലമായി അടഞ്ഞുകിടക്കുന്ന വീട്ടിലെ നെഗറ്റിവ് എനര്‍ജിയെ ഒഴിവാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ദീര്‍ഘകാലമായായി അടഞ്ഞു കിടക്കുന്ന വീട്ടില്‍ ചീത്തശക്തികളുടെ സാന്നിധ്യം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഇത്തരം ഇടങ്ങളിലെ നെഗറ്റിവ് എനര്‍ജി ഒഴിവാക്കിയതിനു ശേഷം വേണം വീണ്ടും താമസം തുടങ്ങാന്‍.

ഒരുമാസമോ അതില്‍കൂടുതലോ കാലമായി അടഞ്ഞു കിടക്കുന്ന വീടുകളിലാണ് സാധാരണയായി ചീത്ത ഊര്‍ജ്ജത്തിന്റെ സാന്നിധ്യം അനുഭവപ്പെടുക. മാത്രമല്ല അടഞ്ഞുകിടക്കുന്ന വീടിന്റെഇടങ്ങളില്‍ വായൂസഞ്ചാരം ഇല്ലാത്തത് രോഗങ്ങള്‍ക്കും കാരണമാകും. ഇത്തരം വീടുകളില്‍ പ്രവേശിക്കുമ്പോള്‍ ചെയ്യേണ്ട ചിലകാര്യങ്ങള്‍ ഇവയാണ്.

ആദ്യമായി മുഴുവന്‍ ജനലുകളും വാതിലും തുറന്നിട്ട ശേഷം അലമാര, മേശ, എന്നിവയെല്ലാം തുറക്കണം. ലൈറ്റുകള്‍ ഫാനുകള്‍ എല്ലാം ഓണാക്കുക. ഇനി ഉമ്മറത്തുനിന്നുകൊണ്ട് അഞ്ചോ ആറോ ചന്ദനത്തിരികള്‍ എടുത്ത് കത്തിച്ച ശേഷം വീടിനുളളിലേക്കു കയറണം. ആദ്യം ഇടതുവശത്തുളള മുറിയില്‍ പ്രവേശിക്കണം. മുറിയുടെ നാലുമൂലകളിലും ചന്ദനത്തിരിയുടെ പുക തങ്ങിനില്‍ക്കത്തക്കവണ്ണം കുറച്ചുസമയം പിടിക്കണം. മൂലകളില്‍ ചന്ദനത്തിരി കത്തിച്ചുപിടിക്കുമ്പോള്‍ പുക സീലിംഗില്‍ തട്ടുന്നുഎന്നുളളത് ഉറപ്പുവരുത്തണം. പുക എല്ലായിടത്തും എത്തി എന്നുറപ്പാക്കിയ ശേഷം ഇനി അടുത്ത മുറിയില്‍ കയറി ഇതാവര്‍ത്തിക്കുക. എല്ലാ മുറികളിലും ഇതാവര്‍ത്തിക്കണം എന്നിട്ട് കത്തിച്ച ചന്ദനത്തിരി എല്ലാമുറികളിലും വെക്കണം.

അടച്ചിട്ട വീട്ടില്‍ വീണ്ടും താമസത്തിന് പ്രവേശിക്കും മുമ്പ് വീടിനുളളില്‍ ഗണപതിഹോമം ചെയ്യുന്നത് ചീത്ത ഊര്‍ജ്ജത്തെ ഇല്ലാതാക്കാന്‍ ഉത്തമമാണ്. ആര്യവേപ്പിലയോ തുളസിയിലയോ കൊണ്ട് മുറികളിലെ ഭിത്തികളില്‍ ചെറുതായി അടിച്ച ശേഷം താമസം തുടങ്ങുന്നതും നെഗറ്റിവ് എനര്‍ജ്ജി ഇല്ലാതാക്കാനും പോസിറ്റിവ് എനര്‍ജി ഉണ്ടാകാനും നല്ലതാണ്.

സ്ഥിരമായി താമസിക്കുന്ന വീടുകളില്‍ എന്തെങ്കിലും ചീത്ത ശക്തിയുടെ സാന്നിധ്യം സംശയിക്കപ്പെടുമ്പോഴും ഇതേകാര്യങ്ങള്‍ ചെയ്യുന്നത് നല്ല ഊര്‍ജ്ജത്തെ കൊണ്ടുവരും.

വീട്ട് വാടക നല്‍കാന്‍ പണമില്ല : വീട്ടുടമയുടെ ഭീഷണിയ്ക്ക് വഴങ്ങിയ കുടുംബം ചെയ്തത് ആരെയും ഞെട്ടിയ്ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button