തൃശൂര്‍•പാറളം ഗ്രാമ പഞ്ചായത്തിലെ അമ്മാടത്തു സ്വർണപണിശാല ഉടമസ്ഥൻ കട്ടിങ്ങിനായി കൊടുത്തയച്ച സ്വർണവുമായുമായി ബംഗാൾ സ്വദേശികളായ ജോലിക്കാര്‍മുങ്ങി.അമ്മാടത്തു സ്വർണ പണി നടത്തുന്ന കണ്ണെത്തു വർഗീസിന്റെ മകൻ സാബു (42)വിന്റെ സ്വർണവുമായാണ് പണിക്കാരായ ബംഗാൾ ഹൗറ സ്വദേശികൾ അമീർ, അഫ്സൽ എന്നിവർ നാടുവിട്ടത്.
1 കിലോ 200 ഗ്രാം സ്വർണം കൊണ്ട് പോയിട്ടുണ്ടെന്ന് സാബു പറയുന്നു. വെള്ളിയാഴ്ച രാത്രി കട്ടിങ്ങിനായി ഇവരുടെ കൈയിൽ കൊടുത്തയച്ച സ്വർണ ചെയിനുകൾ ശനിയാഴ്ച പുലർച്ചെ കടയിൽ നിന്നും തിരികെ വാങ്ങി നാട് വിടുകയായിരുന്നു. ചേർപ്പ് സബ് ഇൻസ്‌പെക്ടർ ഐ സി ചിത്തരഞ്ജന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments