
കൊച്ചി: പതിനഞ്ചുകാരിയായ പെണ്‍കുട്ടിക്ക് സ്ഥാനം മാറി ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ പരാതി. കൊച്ചി മരടിലെ പി.എസ്.മിഷന്‍ ആശുപത്രിക്കെതിരെയാണ് മാതാപിതാക്കൾ പരാതി നൽകിയത്. വലത് തുടയിലെ പഴുപ്പിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക് പന്ത്രണ്ടരയോടെയാണ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കുന്നത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം പെൺകുട്ടി ഇടതു തുടയിലും വലതു തുടയിലും വേദനയുള്ളതായി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് അമ്മ പരിശോധിച്ചപ്പോള്‍ ആണ് വലത് തുടയ്ക്ക് പകരം ശസ്ത്രക്രിയ ഇടത് തുടയിലാണ് നടത്തിയതെന്ന് അറിയുന്നത്. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് നിന്ന് രക്തം ഒലിച്ചിറങ്ങുകയും ചെയ്തു. രക്ഷിതാക്കള്‍ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ആരും മറുപടി നല്‍കിയില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാൽ ഇടത് തുടയിലാണ് പഴുപ്പെന്നാണ് പോലീസിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ നല്‍കുന്ന വിശദീകരണം.
Post Your Comments