Latest News

വര്‍ഗീയ സംഘര്‍ഷം: മരണം, നിരവധി പേര്‍ക്ക് പരിക്ക്

മുംബൈ•മഹാരാഷ്ട്രയില്‍ ഔറംഗബാദിലെ ഗാന്ധിനഗറില്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 10 പോലീസുകാരുള്‍പ്പെടെ 35 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു. നിരവധി കടകളും നാല്‍പത് വാഹനങ്ങളും തകര്‍ക്കപ്പെട്ടു.

സംഘര്‍ഷം വ്യാപിച്ചതിനെത്തുടര്‍ന്ന് പോലീസ് ഔറംഗബാദില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്.

അനധികൃത വാട്ടര്‍ കണക്ഷനെ ചൊല്ലി രണ്ട് സമുദായങ്ങളിലുള്ളവര്‍ തമ്മിലുള്ള ചെറിയ തര്‍ക്കം കലാപത്തിലേക്ക് നീങ്ങുകയായിരുന്നു.കൂടുതല്‍ പ്രദേശങ്ങളിലേക്ക് സംഘര്‍ഷം പടരാനുള്ള സാധ്യത കണക്കിലെയുടുത്ത് നഗരത്തിലെ ഇന്റെര്‍നെറ്റ് ബന്ധം പോലീസ് വിച്ഛേദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button