India

കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്തുന്ന തീയതി പ്രഖ്യാപിച്ച് യെദ്യൂരപ്പ

ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ബിജെപി അധികാരത്തിലെത്തുന്ന തീയതി പ്രഖ്യാപിച്ച് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ. ക്രമസമാധാന നില ഭദ്രമാക്കുക എന്നതിനായിരിക്കും ബി ജെ പി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മെയ് 17ന് ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Also Read : കര്‍ണാടക തെരഞ്ഞെടുപ്പ്; വിധിയെഴുത്ത് ആരംഭിച്ചു

145 സീറ്റിനും 150 സീറ്റുകള്‍ക്കും ഇടയില്‍ പാര്‍ട്ടി വിജയിക്കുമെന്നും ബി ജെ പി തുടക്കം മുതല്‍ പ്രചാരണം നടത്തിയതും ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ വോട്ടു രേഖപ്പെടുത്തുന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

15ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം ഞാന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. മിക്കവാറും 17ന് തന്നെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഉണ്ടാവും. ഡല്‍ഹിയിലെത്തുന്ന താന്‍ സത്യപ്രതിജ്ഞയ്ക്കായി മോദിയേയും മറ്റ് നേതാക്കളേയും ക്ഷണിക്കും – യെദിയൂരപ്പ പറഞ്ഞു.

2011 ല്‍ അഴിമതി ആരോപണങ്ങളുടെ തീപ്പൊരിയില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു. അദ്ദേഹം വിരമിച്ചതിനു ശേഷം ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അഴിമതി വിരുദ്ധ ഉദ്യോഗസ്ഥന്‍ സന്തോഷ് ഹെഗ്‌ഡെ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. ഈ സംഭവത്തില്‍ അദ്ദേഹം 22 ദിവസം ജയിലില്‍ കഴിഞ്ഞു. 2013ല്‍ മത്സരിച്ചപ്പോള്‍ ബി.ജെ.പി.ക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബി.ജെ.പി.യിലേക്ക് തിരിച്ചെത്തുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button