ദുബായ്: ഇന്ത്യയുടെ ഓയിൽ വിപണിയിൽ ചരിത്രം കുറിച്ച് യുഎഇ. ശനിയാഴ്ച അബുദാബി നാഷണൽ ഓയിൽ കമ്പനി ഇന്ത്യയ്ക്ക് രണ്ട് മില്യൺ ബാരൽ എണ്ണ ആദ്യഘട്ടത്തിൽ കയറ്റുമതി ചെയ്യുകയുണ്ടായി. ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡ് ആണ് 5.6 മില്യൻ ബാരൽ ഓയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അബുദാബിയിൽ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നടക്കുകയുണ്ടായി. ഡോ. സുൽത്താൻ അൽ ജാബിർ, ധർമേന്ദ്ര പ്രധാൻ, യുഎഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സിങ് സൂരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Read Also: ടൂറിസ്റ്റ് ബസുകള്‍ക്ക് തിരിച്ചടിയായി മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ തീരുമാനം
ഉയർന്ന ഗുണനിലവാരമുള്ള ക്രൂഡ് ഓയിലിന് വിപണിയിൽ സാധ്യതകൾ വർധിക്കുമ്പോൾ ഇന്ത്യയുമായി ഇത്തരമൊരു പങ്കാളിത്തം ആരംഭിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് ഇതൊരു മുതൽക്കൂട്ടാണെന്നും അഡ്നോക്ക് ഗ്രൂപ്പിന്റെ സിഇഒ ആയ ഡോ. സുൽത്താൻ അൽ ജാബിർവി വ്യക്തമാക്കി.
Post Your Comments