Latest NewsNewsInternational

നഷ്ടപ്പെട്ട കന്യകാത്വം വീണ്ടെടുക്കാം, അതും കുറഞ്ഞ ചിലവില്‍

പലപ്പോഴും ശാസ്ത്രലോകത്ത് നിന്നും പുറത്തെത്തുന്ന ഓരോ വിവരവും ഞെട്ടിക്കുന്നതാണ്. ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. കന്യകാത്വം നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് ഇത് വീണ്ടെടുക്കാം. അതും കുറഞ്ഞ ചിലവിലും കുറഞ്ഞ സമയത്തിലും. 10,000 രൂപയില്‍ താഴെ മാത്രമാണ് ഇതിന് ചിലവ് വരുന്നത്.

യുകെയിലെ ആശുപത്രിയിലാണ് കന്യകാത്വം വീണ്ടെടുക്കുന്ന വിധത്തിലുള്ള ശസ്ത്രക്രിയ നടക്കുന്നത്. 2007 മുതല്‍ 2017 വരെയുള്ള കാലയിളവില്‍ 109 സ്ത്രീകളാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായത്. യോനിയിലെ നേര്‍ത്ത പാളികള്‍ പോലും ശസ്ത്രക്രിയയിലൂടെ ലൈംഗിക ബന്ധത്തിന് ഏര്‍പ്പെടുന്നതിന് മുമ്പുള്ളത് പോലെയാക്കാം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് പിന്നീട് കുറ്റബോധം തോന്നുവരാണ് ആശുപത്രിയില്‍ കൂടുതലായും എത്തുന്നത് എന്നാണ് വിവരം. ആദ്യ ലൈംഗികബന്ധം വീണ്ടും ആസ്വദിക്കാനായി ശസ്ത്രക്രിയ നടത്തുന്നവരുമുണ്ട്.

also read: നിര്‍മ്മാതാവ് ഉറക്കത്തില്‍ തന്റെ കന്യകാത്വം നശിപ്പിച്ചതായി നടിയുടെ ആരോപണം

ശസ്ത്രക്രിയയുടെ സമയത്ത് കന്യാചര്‍മം വീണ്ടും തുന്നി പിടിപ്പിക്കുന്നു. അടുത്ത പ്രാവശ്യം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആദ്യ ലൈംഗിക ബന്ധത്തിലെ അനുഭവം തന്നെ ലഭ്യമാകുന്നു. വെറും അരമണിക്കൂര്‍ മാത്രമാണ് ഇതിന് വേണ്ടത്. ഇതാണ് ഈ ശസ്ത്രക്രിയ വളരെ പ്രചാരമാകാന്‍ കാരണം. ശസ്ത്രക്രിയയ്ക്ക് എത്തിയിട്ടുള്ളതില്‍ 81ശതമാനവും വിവാഹിതരാകാത്ത സ്ത്രീകളാണ്.

നൊര്‍ഫോള്‍ക്ക് ആന്റ് നോര്‍വിച്ച് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ഏറ്റവും അധികം ശസ്ത്രക്രിയകള്‍ നടന്നത്. 2012 മുതല്‍ ഇതുവരെ 50 സ്ത്രീകളാണ് ഇവിടെ ശസ്ത്രക്രിയയ്ക്ക് വിധേയരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button