KeralaLatest NewsNews

ഇംഗ്ലീഷ് വ്യാകരണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിൽ കൊലപതാകം ; പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: മദ്യപിക്കുന്നതിനിടയിൽ ഇംഗ്ലീഷ് വ്യാകരണത്തെച്ചൊല്ലി കൊലപാതകം. കണ്ണൂര്‍ ചിറക്കലിലെ ആശിഷ് വില്യത്തെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് കുശാല്‍നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ദിനേശനെ(47)യാണ് അറസ്റ്റു ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ ; ഇരുവരും തമ്മിൽ മുൻപരിചയം ഇല്ല. അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ബാറിലിരുന്നു മദ്യപിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ മദ്യലഹരിയിൽ ആശിഷ് വില്യം ഇംഗ്ലീഷില്‍ സംസാരിച്ചുതുടങ്ങി. പറയുന്നത് തെറ്റാണെന്നും വ്യാകരണപ്പിശകുണ്ടെന്നും പറഞ്ഞ് ദിനേശന്‍ പരിഹസിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കം കനത്തു.

തുടർന്ന് ബാറിൽ നിന്നും ആദ്യം പുറത്തുപോയ ആശിഷ് വില്യം നിര്‍മാണത്തിലിരിക്കുന്ന അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ പടിഞ്ഞാറുഭാഗത്തെത്തി വിശ്രമിക്കുകയായിരുന്നു. പിന്നാലെയെത്തിയ ദിനേശൻ മരപ്പട്ടികയെടുത്ത് ആശിഷിൻറെ തലയ്ക്കടിച്ചു.

കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്ന ആണിയടിച്ച തടികൊണ്ട് തലയുടെ പിറകുഭാഗത്താണ് അടിച്ചത്. അടിയുടെ ആഘാതത്തില്‍ ആശിഷ് വില്യമിന്റെ തല പിളരുകയും പല്ല് അടര്‍ന്നുവീഴുകയും ചെയ്തു. പ്രതിയെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button