Latest NewsNewsIndia

സഹായം അഭ്യർത്ഥിച്ച വിദ്യാര്‍ഥിയെ തിരുത്തി സുഷമ സ്വരാജ്

ന്യൂഡല്‍ഹി: സഹായം അഭ്യർത്ഥിച്ച വിദ്യാര്‍ഥിയെ തിരുത്തി വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് . ട്വിറ്റര്‍ അക്കൗണ്ടില്‍ സ്​ഥലം ഇന്ത്യന്‍ അധീന കശ്​മീര്‍ എന്ന്​ എഴുതിയ വിദ്യാര്‍ഥിയെയാണ് സുഷമ സ്വരാജ്​ തിരുത്തിയത്. ഫിലിപ്പൈന്‍സില്‍ പഠിക്കുകയായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി ശൈഖ്​ അത്വീഖാണ് സുഷമാ സ്വരാജിന് ട്വിറ്റർ പോസ്റ്റിട്ടത്.

ജമ്മുകശ്​മീര്‍ സ്വദേശിയായ താന്‍ ഫിലിപ്പൈന്‍സില്‍ മെഡിസിന്​ പഠിക്കുകയാണ് ​ തന്റെ പാസ്​പോര്‍ട്ട്​ നശിച്ചുപോയതിനാൽ ഒരു മാസം മുമ്പ് ​ പുതിയ പാസ്​പോര്‍ട്ടിന്​ അപേക്ഷിച്ചിരുന്നു. എന്നാൽ ഇതുവരെ പുതിയ പാസ്‌പോർട്ട് ലഭിച്ചിട്ടില്ല, തനിക്ക് ചികിത്സയ്ക്കായി ഉടൻതന്നെ നാട്ടിലേക്ക്​ പോകണം. അതുകൊണ്ട് തന്നെ പാസ്‌പോർട്ട് വേഗത്തിൽ ലഭിക്കാൻ തന്നെ സഹായിക്കണമെന്ന്​ അഭ്യര്‍ഥിക്കുന്നുവെന്നാണ് കുട്ടി സുഷമയോട്​ അപേക്ഷിച്ചത്​.

സുഷമ സ്വരാജ് ഇതിന് മറുപടി നല്കുന്നതിനോടൊപ്പം ഒരു തെറ്റ് തിരുത്തുകയും ചെയ്തു. നിങ്ങള്‍ ജമ്മുകശ്​മീരില്‍ നിന്നാണെങ്കില്‍ തീര്‍ച്ചയായും സഹായിക്കും. എന്നാല്‍ നിങ്ങളുടെ പ്രൊഫൈലില്‍ പറയുന്നത്​ ഇന്ത്യന്‍ അധീന കശ്​മീര്‍ എന്നാണ്​. അങ്ങനെ ഒരു സ്​ഥലമില്ല എന്നാണ് ​ സുഷമ നൽകിയ മറുപടി.

തെറ്റ് മനസിലായ ശൈഖ്​ തന്റെ പ്രൊഫൈല്‍ തിരുത്തി. അതില്‍ സന്തോഷം പ്രകടിപ്പിച്ച സുഷമ അധികൃതരോട്​ ശൈഖിന്​ വേണ്ട സഹായം ചെയ്​തുകൊടുക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ശൈഖ്​ അത്വീഖി​ന്റെ അക്കൗണ്ട്​ നിലവില്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button