കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിനെ തല്ലിച്ചതച്ചശേഷം പോലീസ് കൈക്കൂലി വാങ്ങിയെന്ന് പരാതി. കേസില്‍നിന്ന് ഒഴിവാക്കാനും മതിയായ ചികിത്സ നല്‍കാനുമാണു പണം ആവശ്യപ്പെട്ടത്. 25,000 രൂപയാണു കൈക്കൂലിയായി വരാപ്പുഴ സ്റ്റേഷനിലെ ഡ്രൈവര്‍ പ്രദീപ് ആവശ്യപ്പെട്ടതെന്നു ശ്രീജിത്തിന്റെ ബന്ധു അന്വേഷണോദ്യോഗസ്ഥനായ ഐ.ജി: എസ്. ശ്രീജിത്തിനു മൊഴി നല്‍കി.
15,000 രൂപ നല്‍കി കൈക്കൂലിയായി നൽകിയെന്നും പരാതിയിൽ പറയുന്നു. പരാതിയെത്തുടർന്ന് ഡ്രൈവര്‍ പ്രദീപിനെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിനു പിറ്റേന്നു സ്റ്റേഷനില്‍ എത്തിയ ബന്ധുവിനോടാണു കൈക്കൂലി ആവശ്യപ്പെട്ടത്. പണം സി.ഐക്കു നല്‍കാനാണെന്നാണ് ഡ്രൈവർ പറഞ്ഞത്.
പണം തന്നാല്‍ ശ്രീജിത്തിനെ ചികിത്സിപ്പിക്കാമെന്നും പോലീസുകാരന്‍ ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്നാണു ബന്ധു പണം നല്‍കിയത്. ശ്രീജിത്ത് ആശുപത്രിയില്‍വെച്ച് മരിച്ചതോടെ, ഒരു ബി.ജെ.പി. അനുഭാവി ഇടപെട്ട് കൈക്കൂലിപ്പണം തിരികെവാങ്ങി ബന്ധുവിന് നല്‍കി.
Post Your Comments