Latest NewsIndiaNews

ഗര്‍ഭിണിയായ യുവതിയെ സഹോദരന്‍ കൊലപ്പെടുത്തി, കാരണം ഞെട്ടിക്കുന്നത്

ആറ് മാസം ഗര്‍ഭിണിയായ യുവതിയെ സഹോദരന്‍ കൊലപ്പെടുത്തി. കൈയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് സഹോദരന്‍ സഹോദരിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാര്യാ സഹോദരനെ വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. ഹരിയാനയിലെ സോണിപതിലാണ് സംഭവം.

കൊലപാതകത്തിന് ശേഷം പ്രതി വിക്രമും രണ്ട് കൂട്ടാളികളും ഒളിവില്‍ പോയിരിക്കുകയാണ്. വിക്രമിന്റെ സഹോദരി നിക്കോ വിവാഹം ചെയ്തത് വിക്രമിന്റെ ഭാര്യ സഹോദരനെയാണ്. പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിക്രമിന്റെ കുടുംബം ബന്ധത്തെ എതിര്‍ത്തു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ മൂന്ന് വര്‍ഷം മുമ്പ് ഇരുവരും വിവാഹിതരായി.

also read: യുവതിയെ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവ് കൊടുത്ത യുവാവിന് സംഭവിച്ചത്

വ്യാഴാഴ്ച വൈകുന്നേരം വിക്രമും സുഹൃത്തുക്കളും നിക്കോയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഉറങ്ങി കിടന്ന നിക്കോയുടെ കഴുത്തിലേക്കാണ് ഇവര്‍ വെടിവെച്ചത്. അയല്‍ വാസികള്‍ ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലയ്ക്ക് ശേഷം വിക്രമും സംഘവും കടന്നു കളഞ്ഞു. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button