Latest NewsMovie SongsEntertainment

ഭര്‍ത്താവിന്റെയും മകന്റെയും ചിത്രങ്ങള്‍ ഒരുമിച്ചെത്തിയാല്‍ ഏതായിരിക്കും ആദ്യം കാണുക; സുചിത്ര പറയുന്നു

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ആദിയുടെ വിജയം നൂറാം ദിവസം ആഘോഷിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ വിജയാഘോഷ ചടങ്ങുകളില്‍ മോഹന്‍ലാലും കുടുംബവും പങ്കെടുത്തിരുന്നു. ജനിച്ച അന്ന് മുതല്‍ ഇന്ന് വരെ ഓരോ ടാഗുകളുടെ സംരക്ഷണയിലാണ് താന്‍ വളര്‍ന്നതെന്നും ആ ടാഗുകളില്‍ അഭിമാനമേയുള്ളൂവെന്നും സുചിത്ര മോഹന്‍ലാല്‍ പരിപാടിയില്‍ പറഞ്ഞു.

ആദ്യം ബാലാജിയുടെ മകള്‍ പിന്നെ സുരേഷ് ബാലാജിയുടെ സഹോദരി, പിന്നെ മോഹന്‍ലാലിന്റെ ഭാര്യ, ഇപ്പോള്‍ പ്രണവിന്റെ അമ്മ.. ഈ ഓരോ ടാഗും എനിക്കേറെ അഭിമാനം തരുന്നതാണ്. ഞാനാരാണ് ഞാന്‍ എന്താണ് എന്നെല്ലാം എനിക്ക് മനസിലാക്കി തരുന്നതാണ് ഇവയെന്നും സുചിത്ര പറഞ്ഞു. ഇതിനൊപ്പം ആദി വിജയമാക്കിയ ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ സുചിത്ര എന്റെ മകനെ ഇരുകയ്യും നീട്ടി സ്വീകരിച്ചതിനും ആരാധകര്‍ക്ക് നടി അറിയിച്ചു.

ഇതിനിടയില്‍ മകന്റെയും ഭര്‍ത്താവിന്റെയും സിനിമ ഒരുമിച്ചെത്തിയാല്‍ ഏതായിരിക്കും ആദ്യം കാണുന്നതെന്നായി അവതാരക. അതിനു സുചിത്ര നല്‍കിയ ക്ലാസ് മറുപടി ഇരുവരും ഒരുമിച്ചെത്തുന്ന സിനിമ കണ്ടാല്‍ പ്രശ്‌നം തീര്‍ന്നില്ലേ എന്നായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button