Latest NewsCinemaNewsEntertainment

വിവാഹത്തെയും വേര്‍പിരിയലിനെയും കുറിച്ച് ലെന

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് നടി ലെന. സിനിമകളില്‍ എല്ലാം സുപ്രധാന വേഷമാണ് ലെനയെ തേടിയെത്തുന്നത്. ഇപ്പോള്‍ തന്റെ മുന്‍ വിവിഹബന്ധത്തെ കുറിച്ച്‌ മനസ് തുറന്നിരിക്കുകയാണ് താരം. നിരവധി ചിത്രങ്ങളില്‍ താന്‍ അഭിനയിച്ചു, എങ്കിലും എല്ലാവര്‍ക്കും ഇപ്പോഴും അറിയേണ്ടത് നാല് വര്‍ഷം മുമ്പ് അവസാനിച്ച വിവിഹബന്ധത്തെ കുറിച്ചാണ്. തന്റെ ജീവിതത്തില്‍ ഇനി ഒരു പുരുഷ പങ്കാളി ഉണ്ടാകില്ലെന്നാണ് ലെന പറയുന്നത്.

തനിക്ക് നേരത്തെ തന്നെ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ മാതാപിതാക്കള്‍ അനുമതി തന്നിട്ടുണ്ട്. സൈക്കോളജി പഠിച്ചതും പിന്നീട് മോഡലിംഗ് രംഗത്ത് എത്തിയതും അഭിനയിച്ചതുമെല്ലാം സ്വന്തമിഷ്ടപ്രകാരമായിരുന്നു. സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ വഴക്കുണ്ടാക്കുന്നത്.

സിനിമയില്‍ നിര്‍ബന്ധിച്ച് ആരും ഒന്നും ചെയ്യിക്കില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ മുഖത്ത് നോക്കി തന്നെ മറുപടി പറയുന്നതാണ് ശീലം. ക്ലിനിക്കല്‍ സൈക്കോളജി പഠനം വ്യക്തികളെ മനസിലാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

അകലം പാലിക്കേണ്ടിടത്തു കൃത്യമായി അതു ചെയ്യാറുണ്ട്. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പ്പര്യം ഇല്ല. പഴയതുതന്നെ കാത്തു സൂക്ഷിക്കുകയാണു ചെയ്യുന്നത്. ബാംഗ്ലൂരില്‍ ഫ്ലാറ്റു വാങ്ങിയതില്‍ പിന്നെ പലപ്പോഴും അവിടെയാണ്. ബോളിവുഡില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് അംഗീകാരമായി കാണുന്നു എന്നും ലെന പറഞ്ഞു.

നാലു വര്‍ഷം മുമ്പാണ് ലെനയും ഭര്‍ത്താവ് അഭിലാഷും വേര്‍പിരിയുന്നത്. തന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായ അഭിലാഷിനെ പ്രേമിച്ച് കെട്ടി എങ്കിലും ഇരുവരും രണ്ട് വഴിക്ക് പിരിയുകയായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആളുകള്‍ക്ക് ഇപ്പോഴും അറിയേണ്ടത് തന്റെ ആ ബന്ധത്തെ കുറിച്ചാണെന്ന് ലെന പറയുന്നു. അഭിലാഷുമായി ഒത്തുപോകാന്‍ കഴിയാത്തതിനാലാണ് വേര്‍ പിരിഞ്ഞതെന്നും ലെന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button