Kerala

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; ​ആരോ​പ​ണ​ങ്ങ​ൾക്കെതിരെ സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: ​ആരോ​പ​ണ​ങ്ങ​ൾക്കെതിരെ  ചെ​ങ്ങ​ന്നൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ രംഗത്ത്. “ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ച്ചാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കും. സ​ത്യ​വാ​ങ് മൂ​ല​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​തി​നേ​ക്കാ​ൾ ഒ​രു രൂ​പ​യെ​ങ്കി​ലും കൂ​ടു​ത​ൽ സ്വ​ത്ത് ത​നി​ക്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ​നി​ന്നു പി​ന്മാ​റു​മെ​ന്നും,പാ​ർ​ട്ടി​യു​ടെ സ്വ​ത്ത് ത​ന്‍റെ സ്വ​ത്താ​യി വ്യാ​ഖ്യാ​നി​ച്ചാ​ണ് എ​തി​രാ​ളി​ക​ളു​ടെ പ്ര​ചാ​ര​ണ​മെ​ന്നും സ​ജി ചെ​റി​യാ​ൻ പറഞ്ഞു.

പ​ത്രി​ക സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്ത​വെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​ണ് സ​ജി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. അ​ന്പ​ല​പ്പു​ഴ​യി​ൽ ഒ​ന്ന​ര ഏ​ക്ക​ർ ഭൂ​മി സ​ജി ചെ​റി​യാ​ന് ഉണ്ടെന്നും ഇ​ത് പ​ത്രി​ക​യി​ൽ കാ​ണി​ച്ചി​ല്ലെ​ന്നും സ്വ​ത്തു​വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തെ​ന്നുമായിരുന്നു ആരോപണം. ശേഷം വിഷയം യു​ഡി​എ​ഫും എ​ൻ​ഡി​എ​യും വി​ഷ​യം ഏ​റ്റെ​ടു​ത്തു.

ഇ​തോ​ടെ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വ​മു​ണ്ടാ​യി. ശേഷ ഏറെ നേരം കഴിഞ്ഞു സ​ജി ചെ​റി​യാ​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ പ​ത്രി​ക ത​ള്ളാ​വു​ന്ന​ത​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വ​ര​ണാ​ധി​കാ​രി  പ​ത്രി​ക സ്വീ​ക​രി​ച്ചു.

Also read ; ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യുടെ പത്രിക തള്ളി

shortlink

Related Articles

Post Your Comments

Related Articles


Back to top button