മുംബൈ•രണ്ട് ഇന്ത്യന്‍ യാത്രവിമാനങ്ങള്‍ കൂടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോ, എയര്‍ ഡെക്കാന്‍ വിമാനങ്ങളാണ് നേര്‍ക്കുനീര്‍ എത്തിയത്. മേയ് 2 ന് ബംഗ്ലാദേശ് വ്യോമപരിധിയില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.
കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തലയിലേക്ക് പറക്കുകയായിരുന്ന ഇന്‍ഡിഗോയുടെ 6E892 വിമാനവും അഗര്‍ത്തലയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന എയര്‍ ഡെക്കാനിന്റെ DN 602 വിമാനവുമാണ് നേര്‍ക്കുനേര്‍ എത്തിയത്.
ഇന്‍ഡിഗോയുടെ എയര്‍ബസ് A320 വിമാനവും എയര്‍ ഡെക്കാനിന്റെ ബീച്ച്ക്രാഫ്റ്റ് 1900D വിമാനവും തമ്മില്‍ 700 മീറ്റര്‍ മാത്രമായിരുന്നു അകലം. അതിനാല്‍ തന്നെ സംഭവം ഗൗരവതരമായാണ് അധികൃതര്‍ കാണുന്നത്. സംഭവം വിമാന അപകട അന്വേഷണ ബ്യൂറോ അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞു.അഗര്‍ത്തലയില്‍ നിന്ന് വന്ന എയര്‍ഡെക്കാന്‍ DN 602, 9000 അടി ഉയരെ നിന്നും താഴേക്ക് ഇറങ്ങുകയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഇന്‍ഡിഗോ വിമാനം ഈ സമയം മുകളിലേക്ക് കയറുകയായിരുന്നു. 8300 അടിയില്‍ തുടരാനായിരുന്നു ഇന്‍ഡിഗോ വിമാനതിനുള്ള നിര്‍ദ്ദേശം. എന്നാല്‍ വിമാനത്തില്‍ തന്നെയുള്ള കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇരുവിമാനങ്ങളിലെ പൈലറ്റുമാരോടും സുരക്ഷിത അകലത്തിലേക്ക് വിമാനം മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
സംഭവം സ്ഥിരീകരിച്ച ഇന്‍ഡിഗോ വക്താവ്, വിഷയം ഡി.ജി.സി.എ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.
Post Your Comments