India

ലോക സൈനിക ശക്തിയിൽ ഇന്ത്യക്ക് നാലാം സ്ഥാനം : സമ്പദ് വ്യവസ്ഥയിലും അതിവേഗ വളർച്ചയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഏഷ്യ പസഫിക് മേഖലയിലെ കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ദ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 25 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ നാലാമത് എത്തിയിരിക്കുന്നത്. ഒന്നാം സ്ഥാനം അമേരിക്കയ്ക്കും രണ്ടാംസ്ഥാനം ചൈനക്കുമാണുള്ളത്. സാമ്പത്തിക വിഭവങ്ങള്‍, സൈനികശേഷി, നയതന്ത്രപരമായ ശേഷി തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. ഓരോ രാജ്യങ്ങളുടെ സവിശേഷതകൾ കണക്കിലെടുത്താണ് റാങ്കിൽ ഉൾപ്പെടുത്തിയത്.

ഭാവിയിൽ ഇന്ത്യ വന്‍ശക്തിയാകുമെന്നും ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ വിലയിരുത്തുന്നു.അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായാണ് റിപ്പോര്‍ട്ടില്‍ ഇന്ത്യയെ വിലയിരുത്തിയിരിക്കുന്നത്. 2016-30 കാലയളവില്‍ 169 ശതമാനമായിരിക്കും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെന്നും റിപ്പോർട്ടിൽ പ്രസ്താവിക്കുന്നു. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്‍ ഇന്ത്യക്ക് അഞ്ചാം റാങ്കും, സാംസ്‌കാരിക സ്വാധീനം ഭാവിയിലെ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യക്ക് മൂന്നാം റാങ്കുമാണ്.

പ്രതിരോധ നെറ്റ്‌വര്‍ക്കുകളുടെ കാര്യത്തില്‍ ഇന്ത്യക്ക് പത്താം റാങ്കാണുള്ളത്. ഏഷ്യൻ മേഖലയിലെ പടിഞ്ഞാറ് പാകിസ്ഥാന്‍ മുതല്‍ വടക്ക് റഷ്യ വരെയും പസഫിക് രാജ്യങ്ങളായി ഓസ്‌ട്രേലിയയും ന്യൂസിലാന്റും അമേരിക്കയുമാണ് പഠനത്തില്‍ ഉള്‍പ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button