നമ്മുടെ രാജ്യത്ത് ബോളിവുഡ് നടിമാരെയാണ് സൗന്ദര്യത്തിന്റെ നിർവ്വചനമായി പലരും കാണുന്നത്. ഒരു പെൺകുട്ടി സുന്ദരിയാകണമെങ്കിൽ , ഐശ്വര്യ റായിയെ ദീപിക പദുക്കോണിനെപ്പോലെയോ ആകണം. നേരെമറിച്ചു ആൺകുട്ടികളുടെ കാര്യമാണെങ്കിൽ അവർ സൽമാൻ ഖാൻ അല്ലെങ്കിൽ ഹൃത്വിക് റോഷനെപ്പോലെയോ ആകണം . ഇതൊക്കെയാണ് പലരുടെയും കാഴ്ച്ചപ്പാടുകൾ. എന്നാൽ ബോളിവുഡ് താരങ്ങളെക്കാൾ സുന്ദരികളായ രാഷ്ട്രീയ നേതാക്കളുടെ ഭാര്യമാരെ കുറിച്ച് പലർക്കുമറിയില്ല. ആ സുന്ദരികളെ പരിചയപ്പെടാം.
ഷെഫലി താക്കൂർ
ബിജെപി നേതാവ് അനുരാഗ് താക്കൂറിന്റെ ഭാര്യ ഷെഫലി താക്കൂർ അതീവ സുന്ദരിയാണ് . ഷെഫലി ഹിമാചൽ പ്രദേശിലെ മുൻ പി.ഡബ്ല്യു.ഡി മന്ത്രി ഗുലാബ് സിംഗ് താക്കൂർയുടെ മകളാണ്. അനുരാഗ് 2002 നവംബർ 27 നാണ് ഷെഫലിയെ വിവാഹം കഴിച്ചത്.
ഡിംപിൾ യാദവ്
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ്. ഒട്ടുമിക്ക പാർട്ടി റാലികളിലും ഡിംപിൾ പ്രത്യക്ഷപ്പെടാറുണ്ട്. ഡിംപിൾ രാഷ്ട്രീയത്തിൽ സജീവമാണ് കൂടാതെ കനുജിന്റെ എം.പി കൂടിയാണവർ . 1978 ൽ പുണെയിൽ ജനിച്ച ഇവർ അഖിലേഷ് യാദവിനെ 1999 ൽ വിവാഹം കഴിച്ചു.
അമൃത റായി
കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ രണ്ടാം ഭാര്യയാണ് അമൃത റായ്. സീ ന്യൂസ്, രാജ്യസഭ ടിവി എന്നിവയിൽ അമൃത പ്രവർത്തിക്കുന്നുണ്ട് . ദിഗ് വിജയ് സിംഗിന് 70 വയസുള്ളപ്പോഴാണ് 46 വയസുള്ള അമൃത റായിയെ വിവാഹം കഴിച്ചത്.
പ്രിയദർശിരി രാജെ സിന്ധ്യ
കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദർശിനി രാജെ സിന്ധ്യയാണ് മറ്റൊരു സുന്ദരി. ജ്യോതിരാദിത്യയുടെ കുടുംബം ഇപ്പോഴും രാഷ്ട്രീയത്തിൽ സജീവമാണ്. അതേപാതയിൽ ചുവടുവെയ്ക്കുകയാണ് ജ്യോതിരാദിത്യയുടെ ഭാര്യ പ്രിയദർശിരി രാജെ സിന്ധ്യയും.
Post Your Comments