ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 130 സീറ്റുകളെങ്കിലും നേടി ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന വാഗ്ദാനങ്ങളുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഒരുമാസമായി ഞാന്‍ കര്‍ണാടക സംസ്ഥാനത്തില്‍ 50,000 കിലോമീറ്ററാണ് സഞ്ചരിച്ചത്. അതില്‍ നിന്നും എനിക്ക് ഒന്ന് മനസിലായി, 130 സീറ്റുകളെങ്കിലും നേടി ബിജെപി അധികാരത്തില്‍ തിരിച്ചെത്തും.
കര്‍ണാടകയിലെ വികസനം ബംഗളൂരുവിലെ ട്രാഫിക് പോലെ സ്തംഭനാവസ്ഥയിലാണെന്ന് ഷാ പരിഹസിച്ചു. മറ്റ് പാര്‍ട്ടികളുടെ പിന്തുണ തേടേണ്ട സാഹചര്യം ബിജെപിക്ക് ഉണ്ടാവില്ലെന്നും കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിരാശാജനകമായ പ്രകടനമായിരിക്കും കാഴ്ചവയ്ക്കുക എന്നതിന് തെളിവാണ് തിരിച്ചറിയല്‍ കാര്‍ഡ് അഴിമതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയുടെ വികസനത്തിന് ബിജെപിയെ വിജയിപ്പിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കായി ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അമിത് ഷാ ആരോപിച്ചു. ഇത്തവണ കോണ്‍ഗ്രസ് തോല്‍ക്കുമെന്നും സിദ്ധരാമയ്യക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
കര്‍ണാടകയില്‍ നടക്കുന്നത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും കര്‍ണാടകയുടെ അഭിമാനത്തെക്കുറിച്ച് ആഘോഷിക്കുന്നതിനു പകരം ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തതെന്നും അമിത് ഷാ പറഞ്ഞു. തിങ്കളാഴ്ചയാണ് കര്‍ണാടകയില്‍ 223 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 2654 വോട്ടര്‍മാര്‍ മല്‍സരിക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 15 നും നടക്കും
Post Your Comments