ഹൈദരാബാദ്: സിദ്ധരാമയ്യയ്ക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി അമിത് ഷാ. കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് അമിത് ഷാ പറഞ്ഞു. കര്‍ഷക ആത്മഹത്യ കൂടി, ക്രമസമാധാന നില തകര്‍ന്നു. ബംഗളൂരുവിന്റെ വികസനം ഗതാഗത കുരുക്ക് പോലെയാണ്. വോട്ടര്‍മാര്‍ കര്‍ണാടകയിലെ ക്രമസമാധാന നിലയെ കുറിച്ച് ആലോചിക്കണം. ബിജെപി കര്‍ഷകര്‍ക്കൊപ്പമാണ്.-അമിത് ഷാ പറഞ്ഞു. സിദ്ധരാമയ്യ ഇരു സീറ്റുകളിലും പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പ്രതികരിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെടും. തൂക്ക് സഭയ്ക്കുള്ള സാധ്യത ഇല്ല. 150 ല്‍ പരം സീറ്റുകള്‍ നേടുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു.
also read: കര്‍ണാടകയിലെ ബിജെപിയുടെ ചാനല്‍ മുഖം മാളവിക അവിനാഷ് : സോഷ്യൽ മീഡിയയിലെ പ്രിയങ്കരിയായ തീപ്പൊരി നേതാവ്
കര്‍ണാടകയില്‍ ഇന്നലെയായിരുന്നു പരസ്യ പ്രചരണം അവസാനിച്ചത്. റോഡ് ഷോകള്‍ കൊണ്ടും വാക് പോരുകള്‍ കൊണ്ടും ബിജെപിയും കോണ്‍ഗ്രസും നിറഞ്ഞ് നില്‍ക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ബിജെപി പ്രചരണം നടത്തിയത്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണം.
നാളെയാണ് കര്‍ണാടകയില്‍ ജനങ്ങള്‍ വിധിയെഴുതുന്നത്. 15ന് ഫലം പുറത്തെത്തും.
Post Your Comments