International

‘ബലാത്സംഗി’യായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ 19കാരിയ്ക്ക് വധശിക്ഷ

ജുബാ : ‘ബലാത്സംഗി’യായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ 19കാരിയ്ക്ക് വധശിക്ഷ . തന്നെ ബലാത്സംഗം ചെയ്തതില്‍ പ്രകോപിതയായ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊല്ലുകയായിരുന്നു. സുഡാനിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 19 കാരിയായ നൗറാ ഹുസൈന്‍ എന്ന സുഡാനിയന്‍ യുവതിയ്ക്കാണ് സുഡാനിയന്‍ കോടതി വധശിക്ഷ വിധിച്ചത്.

കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ കുടുംബം യുവതിയ്ക്ക് മാപ്പ് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് യുവതിയ്ക്ക് വധശിക്ഷ വിധിച്ചതെന്ന് നൗറയ്ക്ക് വേണ്ടി വക്കീല്‍ മാധ്യമങ്ങളോട് പറഞ്ഞു. നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെയ്ക്കാനും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ തയ്യാറായില്ല. ഭര്‍ത്താവിന്റെ ജീവനെടുത്ത യുവതിയ്ക്ക് വധശിക്ഷ നല്‍കണമെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ കൊലപാകത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍ നൗറയുടെ വക്കീല്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തി. 15-ാം വയസ്സില്‍ നിര്‍ബന്ധിത വിവാഹം കഴിയ്‌ക്കേണ്ടി വന്ന നൗറ സ്വന്തം വീട്ടില്‍ നിന്നും ഒളിച്ചോടി അമ്മായിയുടെ വീട്ടില്‍ അഭയം തേടി. അവിടെ മൂന്ന് വര്‍ഷം കഴിഞ്ഞു. എന്നാല്‍ നൗറയെ അമ്മായി അവളുടെ അച്ഛന്റെ പക്കല്‍ ഏല്‍പ്പിച്ചു. നൗറയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് അവളെ അയക്കുകയും ചെയ്തു.

നൗറയ്ക്ക് ഇഷ്ടമല്ലാത്ത വിവാഹമായിരുന്നതിനാല്‍ ഭര്‍ത്താവിനേയും വീട്ടുകാരേയും അവള്‍ക്ക് ഇഷ്ടമില്ലായിരുന്നു. ഇതിനിടെ ഭര്‍ത്താവ് നൗറയുടെ സമ്മതമില്ലാതെ ബലമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ഇതില്‍ പ്രകോപിതയായാണ് യുവതി ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button