ഫുജൈറ: സ്വന്തം കുഞ്ഞിനെ അമ്മയിൽ നിന്നും പിരിച്ച് യുഎഇയിൽ നിന്ന് കടത്താൻ ശ്രമിച്ച അച്ഛൻ പിടിയിൽ. ഭാര്യയും ഭർത്താവും തമ്മിൽ വേർപിരിഞ്ഞ ശേഷം കുഞ്ഞ് അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ അച്ഛന് കുഞ്ഞിനെ കാണാനുള്ള അനുവാദം കോടതി നൽകിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് പ്രതി കുഞ്ഞിനെ കടത്താൻ ശ്രമിച്ചത്.
also read:കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ പുറകെ ചാടി; പിന്നീട് സംഭവിച്ചത്
കുട്ടിയെ കാണാനെത്തിയ പിതാവ് കുഞ്ഞുമായി പുറത്ത് പോകുകയും തിരിച്ചെത്താൻ വൈകിയതിനെ തുടർന്നാണ് കുഞ്ഞിന്റെ ‘അമ്മ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ കുഞ്ഞ് തന്റെ അമ്മയോടൊപ്പം ഉണ്ടെന്നും, കുഞ്ഞ് സ്വന്തം അമ്മയോടൊപ്പം കഴിയുന്നതിൽ തനിക്ക് എതിർപ്പുണ്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞു.
Post Your Comments