തിരുവനന്തപുരം: എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇപ്പോഴും മൂന്നാംമുറ നടക്കുന്നുണ്ടെന്നും കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ യാതൊരു തരത്തിലുമുള്ള താല്‍പ്പര്യവുമില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരാപ്പുഴ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസോസിയേഷന്‍ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരെന്നും പൊലീസിനെ പൂര്‍ണ്ണമായും രാഷ്ട്രീയവത്ക്കരിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. കൂടാതെ എം.വി ജയരാജന്‍ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ എല്ലാ കേസുകളിലും ഇടപെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments