KeralaLatest NewsNews

വിവാഹ മോചനം തേടി, പിണക്കം മറന്ന് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു, ഒടുവില്‍ പട്ടാപ്പകല്‍ ഭാര്യയെ ഭര്‍ത്താവ് കുത്തി കൊന്നു

കൊച്ചി: കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ ഭാര്യയെ ഭര്‍ത്താവ് കുത്തികൊന്നു. ആലപ്പുഴ പുന്നപ്ര സ്വദേശിനി സുമയ്യ(27) ആണു വയറില്‍ കുത്തേറ്റുമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ആലപ്പുഴ പുന്നപ്ര വടക്കേ ചേന്നാട്ടുപറമ്ബില്‍ സജീറി(32)നെ പാലാരിവട്ടം പോലീസ് അറസ്റ്റില്‍.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ എറണാകുളം പാലാരിവട്ടം ചാത്തങ്ങാട് എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇരുവരും വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു.

സജീറും സുമയ്യയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ചു നിന്നിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സുമയ്യ ഫോണില്‍ വിളിച്ചതനുസരിച്ചാണ് താന്‍ എറണാകുളത്തെത്തിയതെന്നു സജീര്‍ പോലീസിനോടു പറഞ്ഞു.

പിണക്കം മാറി ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്നലെ ലോഡ്ജില്‍ താമസിച്ച ശേഷം ഇന്ന് ഒരുമിച്ച് മടങ്ങാനും തീരുമാനമെടുത്തിരുന്നു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ സുമയ്യ അപമാനിച്ചെന്നും തുടര്‍ന്നു സമീപത്തുള്ള കടയില്‍നിന്നു കത്തി സംഘടിപ്പിച്ച് തിരിച്ചെത്തി കുത്തുകയായിരുന്നുവെന്നും സജീര്‍ പോലീസിനോട് പറഞ്ഞു.

പാലാരിവട്ടത്ത് ഒരു ലേഡീസ് ഹോസ്റ്റലില്‍ വാര്‍ഡനാണ് സുമയ്യ. ഓട്ടോഡ്രൈവറാണ് സജീര്‍. സംസാരത്തിനൊടുവില്‍ തര്‍ക്കമായപ്പോള്‍ കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് സജീര്‍ സുമയ്യയെ കുത്തുകയായിരുന്നു. പ്രദേശവാസികള്‍ സുമയ്യയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button