മലപ്പുറം : വീട്ടമ്മയായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച രാഷ്ട്രീയ നേതാവിനെതിരെ വീണ്ടും പരാതിയുമായി യുവതി രംഗത്ത്. മുസ്ലീം ലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റും സമസ്ത സെല്‍ ചെയര്‍മാനുമായ ജബ്ബാര്‍ ഹാജിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവന്നാണ് യുവാതി സംസ്ഥാന വനിത കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം അന്ന് തന്നെ മുസ്ലീം ലീഗ് നേതൃത്വം ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നെന്നാണ് ആരോപണം.
എന്നാല്‍ പരാതിക്ക് പിന്നാലെ യുവതിയെ ഭീഷണിപ്പെടുത്താനാണ് ജബ്ബാര്‍ ഹാജി തയ്യാറായത്. ഭീഷണി വന്നതിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കള്‍ സംസ്ഥാന വനിത കമ്മീഷന് പരാതി നല്‍കാന്‍ തയ്യാറായത്. മുസ്ലീം ലീഗിലും സമസ്തയിലുമൊക്കെ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ജബ്ബാര്‍ ഹാജി. ഈ സ്വാധീനമാണ് സ്ത്രീക്ക് നീതി നിഷേധിക്കപ്പെടാന്‍ കാരണമായത്. സമസ്ത പണ്ഡിത സഭയ്ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയിന്മേല്‍ യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇടപെട്ട് വനിതാകമ്മീഷനെ സമീപിച്ചിരിക്കുന്നത്. യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞായിരുന്നു മുസ്ലീം ലീഗ് അന്ന് പരാതി ഒതുക്കി തീര്‍ത്തത്. എന്നാല്‍ പിന്നീട് ഇക്കാര്യം സംസാരിക്കുമ്പോള്‍ ജബ്ബാര്‍ ഹാജി യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും വനിത കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
മലപ്പുറം സ്വദേശിയായ സ്ത്രീയെ പീഡനത്തിന് ഇരയാക്കിയെന്നാണ് വനിതാ കമ്മീഷനില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പറമ്ബന്‍ ജബ്ബാര്‍ എന്ന് അറിയപ്പെടുന്ന ജബ്ബാര്‍ ഹാജി രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക ചൂഷണം നടത്തി. ഇതേ തുടര്‍ന്ന് തന്റെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ നടന്ന സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഇടപെട്ട് ഒത്തുതീര്‍പ്പ് ഉണ്ടാക്കി. വിവാഹം ചെയ്യാമെന്നായിരുന്നു അന്ന് ഉണ്ടാക്കിയ വ്യവസ്ഥ. എന്നാല്‍ പിന്നീട് അത് തെറ്റിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
എന്നാല്‍ ലീഗ് നേതാവ് ജബ്ബാര്‍ ഹാജി യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. തന്നെ അപകീര്‍ത്തിപെടുത്താനാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നാണ് ജബ്ബാര്‍ ഹാജിയുടെ വാദം. സമസ്തയിലും രാഷ്ട്രീയത്തിലും സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താന്‍. ആരോപണം അടിസ്ഥാന രഹിതമാണെന്നം അദ്ദേഹം പറഞ്ഞു. പീഡനം നടന്നുവെന്നും പിന്നീടുണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി സമസ്ത പണ്ഡിതസഭയ്ക്കായിരുന്നു ആദ്യം പരാതി നല്‍കിയിരുന്നത്. പുറത്തറിഞ്ഞാല്‍ പ്രശ്നമാകും എന്ന് മുന്നില്‍ കണ്ടാണ് പ്രശ്നം ഒത്തു തീര്‍ക്കാന്‍ മുതിര്‍ന്ന ലീഗ് നേതാക്കള്‍ മുന്‍കൈ എടുത്തത്. ഇതിന്റെ ഭാഗമായാണ് ഇടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ ഇടപെട്ടത്.
Post Your Comments