Latest NewsKeralaNews

കട്ടിലില്‍ കിടക്കുകയായിരുന്ന വയോധിക മിന്നലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍

കോതമംഗലം: കട്ടിലില്‍ കിടക്കുകയായിരുന്ന വയോധിക മിന്നലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍. ബുധനാഴ്ച വൈകീട്ട് ആറുമണിക്കുണ്ടായ ശ്കതമായ മഴയിലും ഇടിമിന്നലിനുമിടയ്ക്കാണ് നാടുകാണി പടിഞ്ഞാറെ പൊട്ടന്‍മുടി വെട്ടിക്കുഴക്കുടി പരേതനായ വര്‍ഗീസിന്റെ ഭാര്യ റോസ (85) മരിച്ചത്.

റോസയുടെ കട്ടിലും കിടക്കയും ഉള്‍പ്പെടെ കത്തിയമര്‍ന്ന നിലയിലായിരുന്നു. ഷീറ്റുമേഞ്ഞ വീടും മിന്നലേറ്റ് തകര്‍ന്ന നിലയിലാണ്. വയറിങ്ങും കത്തിനശിച്ചിട്ടുണ്ട്. വയറിങ്ങില്‍ നിന്ന് തീ പടര്‍ന്നാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊച്ചുമകന്‍ നോബിളിനോടൊപ്പമാണ് റോസ താമസിക്കുന്നത്. നോബിള്‍ സ്ഥലത്തില്ലായിരുന്നു. വീടിനടുത്തു താമസിക്കുന്ന മകള്‍ പെണ്ണമ്മയും കൊച്ചുമകളും ഇടിയും മഴയും വന്നപ്പോള്‍ അടുത്തവീട്ടില്‍ അഭയം തേടിയതിനാല്‍ രക്ഷപ്പെട്ടു. വീട്ടില്‍നിന്ന് പുക ഉയരുന്നതുകണ്ട് മകള്‍ വന്നു നോക്കിയപ്പോഴാണ് അമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button