തിരുവനന്തപുരം ; വിദേശ വനിതയുടെ കൊലപാതകം. താൻ നിരപരാധിയെന്ന് ഒന്നാം പ്രതി ഉമേഷ്. തെളിവെടുപ്പിനായി പനന്തുറയിലെ വീട്ടിൽ എത്തിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം കൃത്യം നടന്ന ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും ഉമേഷിന്റെ പനന്തുറയിലെ വീട്ടിൽനിന്നും പോലീസ് കണ്ടെടുത്തു.
അന്വേഷണസംഘം ഉമേഷുമായെത്തി വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ കണ്ടൽക്കാട്ടിൽ നിന്നും തെളിവുകൾ ശേഖരിച്ചു. നേരത്തെ കണ്ടൽക്കാടിനു സമീപം ഇരയുടെ അടിവസ്ത്രവും ഭക്ഷണവും ഉപേക്ഷിച്ചതായി ഉമേഷ് അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ വാഴമുട്ടത്ത് തെളിവെടുപ്പിനായി കൊണ്ട് വന്നത്. അതേസമയം അന്വേഷണസംഘം കരമന ആറ്റിലും മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചു പരിശോധനകൾ നടത്തിവരികയാണ്. കൂടാതെ കേസിലെ രണ്ടാം പ്രതിയായ ഉദയനെയും ഇന്ന് തെളിവെടുപ്പിനായി പുന്തുറയിലും വാഴമുട്ടത്തും എത്തിക്കുമെന്നാണ് റിപ്പോർട്ട്.
also read ; പത്ത് വയസുകാരന്റെ കൊലപാതകം; പിതൃസഹോദരിക്ക് ജീവപര്യന്തം
Post Your Comments