KeralaLatest News

വി​ദേ​ശ വ​നി​തയു​ടെ കൊ​ല​പാ​തകം ; താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ഒന്നാം പ്രതി

തിരുവനന്തപുരം ; വി​ദേ​ശ വ​നി​തയു​ടെ കൊ​ല​പാതകം. താൻ നി​ര​പ​രാ​ധിയെന്ന് ഒന്നാം പ്രതി ഉമേഷ്. തെ​ളി​വെ​ടു​പ്പി​നാ​യി പ​ന​ന്തു​റ​യി​ലെ വീ​ട്ടി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ഇക്കാര്യം പറഞ്ഞത്. അതേസമയം കൃ​ത്യം ന​ട​ന്ന ദി​വ​സം പ്ര​തി ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളും മറ്റും ഉ​മേ​ഷി​ന്‍റെ പ​ന​ന്തു​റ​യി​ലെ വീ​ട്ടി​ൽ​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

അ​ന്വേ​ഷ​ണ​സം​ഘം ഉ​മേ​ഷു​മാ​യെ​ത്തി വി​ദേ​ശ വ​നി​ത​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വാ​ഴ​മു​ട്ട​ത്തെ ക​ണ്ട​ൽ​ക്കാ​ട്ടി​ൽ നിന്നും തെളിവുകൾ ശേഖരിച്ചു. നേ​ര​ത്തെ ക​ണ്ട​ൽ​ക്കാ​ടി​നു സ​മീ​പം ഇ​ര​യു​ടെ അ​ടി​വ​സ്ത്ര​വും ഭ​ക്ഷ​ണ​വും ഉ​പേ​ക്ഷി​ച്ച​താ​യി ​ഉമേ​ഷ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​മേ​ഷി​നെ വാ​ഴ​മു​ട്ട​ത്ത് തെ​ളി​വെ​ടുപ്പിനായി കൊണ്ട് വന്നത്. അതേസമയം അ​ന്വേ​ഷ​ണ​സം​ഘം ക​ര​മ​ന ആ​റ്റി​ലും മു​ങ്ങ​ൽ വി​ദ​ഗ്ധ​രെ ഉ​പ​യോ​ഗി​ച്ചു പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. കൂടാതെ കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ ഉ​ദ​യ​നെ​യും ഇ​ന്ന് തെ​ളി​വെ​ടു​പ്പി​നാ​യി പു​ന്തു​റ​യി​ലും വാഴ​മു​ട്ട​ത്തും എ​ത്തി​ക്കു​മെ​ന്നാ​ണ് റിപ്പോർട്ട്.

also read ; പത്ത് വയസുകാരന്റെ കൊലപാതകം; പിതൃസഹോദരിക്ക് ജീവപര്യന്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button