
തിരുവനന്തപുരം : കേരളത്തിന് ഇനി അഭിമാനിക്കാം, ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിനു സാക്ഷിയായി മലയാളക്കര. ട്രാന്‍സ്ജെന്‍ഡര്‍ സൂര്യയുടെ കഴുത്തില്‍ ഇഷാന് മിന്നുകെട്ടിയത് കേരളത്തിനാകെ അഭിമാന നിമിഷമായി. ആദ്യമായാണ് കേരളത്തിൽ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നടക്കുന്നത്.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന് സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സൂര്യയുടെ കഴുത്തില്‍ ഇഷാന് മിന്നുകെട്ടിയത്. നൂറുകണക്കിന് ട്രാന്‍സ്ജെന്‍ഡേഴ്സും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. നിരവധി പ്രമുഖര്‍ ഇവര്‍ക്ക് ആശംസ അര്‍പ്പിക്കാനായെത്തി.
കേരളത്തിന്റെ പൊതുബോധം രാജ്യത്തിനാകെ മാതൃകയാണെന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായതെന്ന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും അഭിനേത്രിയുമായ ശീതള്‍ ശ്യാം പ്രതികരിച്ചു.
Post Your Comments