Latest NewsNewsGulf

ദുബായിൽ 54 ലക്ഷത്തിൽ അധികം രൂപ തട്ടിയെടുത്ത യാചകൻ പിടിയിൽ

ദുബായ്: ദുബായിൽ യാചകർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു. പള്ളിയില്‍ പണിയാണെന്ന് പറഞ്ഞ് ആൾക്കാരെ പറ്റിച്ച് 300,000 ദിർഹം( 54 ലക്ഷത്തിലധികം രൂപ) തട്ടിയെടുത്ത യാചകനെ പോലീസ് പിടികൂടി. മറ്റൊരു കേസിൽ അന്ധനാണെന്ന പേരിൽ വർഷങ്ങളായി ജനങ്ങളെ പറ്റിച്ച യാചകനെയും പോലീസ് പിടികൂടി. ദുബായിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം കേസുകളിൽ നിരവധി യാചകർ പിടിലാക്കുന്നുണ്ട്. യാചകർ എന്ന പേരിൽ ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന നിരവധി പേരുണ്ട്.

also read:ദുബായിൽ 32,000 തൊഴിലാളികൾക്ക് സൗജന്യമായി സുഹൂർ ഭക്ഷണം

ഇത്തരത്തിൽ ജനങ്ങളെ പറ്റിച്ച് കഴിയുന്ന 232 യാചകരെ പോലീസ് പിടികൂടി. ഇവർക്ക് പിന്നിൽ ഒരു വലിയ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ചാണ് ഇവർ ഭിക്ഷാടനം നടത്തുന്നത്. റംസാൻ പ്രമാണിച്ച് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. യാചകരെ കണ്ടെത്തി പിടികൂടാനും ദുബായ് പോലീസ് നടപടി തുടങ്ങി. എന്നാൽ കഴിഞ്ഞ വർഷം പിടികൂടിയ യാചകരുടെ കണക്കുകൾ പ്രകാരം ഈ വർഷം പിടികൂടിയവരയുടെ എണ്ണം കുറവാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button