ന്യൂഡല്‍ഹി: കോണ്‍ഗ്സിന്റെ സാമൂഹ്യ മാധ്യമ മേധാവിയും ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തയുമായ ദിവ്യ സ്പന്ദന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കെന്ന് സൂചന. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ അമരീന്ദര്‍ സിങ് രാജയുടെ കാലാവധി പൂര്‍ത്തിയായി കഴിഞ്ഞു. ഈ പദവിലേക്ക് തിരഞ്ഞെടുത്താല്‍ അംബികാ സോണിയ്ക്കു ശേഷം പദവിയിലെത്തുന്ന വനിതയാകും ദിവ്യ. കഴിഞ്ഞ വര്‍ഷമാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ദിവ്യ സാമൂഹ്യ മാധ്യമ മേധാവിയായി ചുമതലയേറ്റത്. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷമാകും ദിവ്യയ്ക്ക് സ്ഥാനകയറ്റം ലഭിക്കുക എന്നാണ് സൂചന.
Post Your Comments