പത്തനംതിട്ട: സ്ഥലം മാറ്റപ്പെട്ട കളക്ടറെ ഡാകിനിയെന്ന് വിളിച്ച് അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്. മാറ്റപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്.ഗിരിജയെ ഡാകിനിയെന്ന് വിളിച്ച് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹര്‍ഷകുമാർ ആണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ശേഷം ഗിരിജയെ തന്നെയാണ് ഡാകിനിയെന്ന് ഉദ്ദേശിച്ചതെന്ന കമ്മന്റുമായി അടൂര്‍ ഏരിയാ സെക്രട്ടറി അഡ്വ. എസ്.മനോജ് പിന്തുണയും നല്കി. സംഭവം ഏറെ വിവാദമായിട്ടും പോസ്റ്റ് നീക്കം ചെയ്യാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല എന്നാണ് വിവരം.
സി.പി.എം ജില്ലാ നേതൃത്വവും കളക്ടറും പാറഖനനം പോലുള്ള പ്രശ്നങ്ങളില്‍ ഏറെ കാലമായി തര്‍ക്കത്തിലാണ്. ജില്ലയില്‍ നടപ്പിലാക്കിയ ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ ചില തര്‍ക്കങ്ങള്‍ പ്രശ്നങ്ങള്‍ വഷളാക്കി. തുടര്‍ന്ന് കളക്ടര്‍ 21 ദിവസത്തെ അവധിയില്‍ പ്രവേശിച്ചിരുന്നു. ഇതിനു ശേഷമാണ് ആര്.ഗിരിജയെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്. പകരം ഡി.ബാലമുരളിയെയാണ് നിയമിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലെ അവഹേളനത്തിനെതിരെ ഇതുവരെ പരാതി നല്‍കിയിട്ടില്ലെങ്കിലും തന്നെ അവഹേളിച്ചവരെ വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും ഗിരിജ അറിയിച്ചു.
Also read ; നാളെ ഹര്‍ത്താല്‍
Post Your Comments