പ്രതീകാത്മക ചിത്രം:
ഡാം തകര്‍ന്നത് മൂലമുണ്ടായ വെള്ളപ്പാച്ചലില്‍ നിരവധി മരണം, നൂറോളം വീടുകള്‍ ഒലിച്ചു പോയി. കെനിയയിലെ നകുരു പ്രവിശ്യയിലെ സൊലൈയില്‍ സ്ഥിതി ചെയ്യുന്ന പട്ടേല്‍ ഡാം ആണ് തകര്‍ന്നത്. രാജ്യം കനത്ത മഴയിൽ വെള്ളപ്പൊക്ക കെടുതി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഡാം അപകടം. പ്രാദേശിക സമയം രാത്രി ഏഴു മണിക്കായിരുന്നു അപകടം. ഇതുവരെ 21 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചയായി കെനിയയില്‍ ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയില്‍പ്പെട്ട് നൂറോളം പേര് മരണപ്പെട്ടിരുന്നു.
Post Your Comments