ബംഗളൂരു: “കർണാടക ബി.ജെ.പി സ്വന്തമാക്കുമെന്നും 130 സീറ്റിലധികം ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും” ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. ബംഗളൂരുവിൽ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കർണാടക തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അമിത് ഷാ രൂക്ഷമായി വിമർശിച്ചു. ”കർണാടകയിലെ വികസനം ബംഗളുരുവിലെ ട്രാഫിക് പോലെ സ്തംഭനാവസ്ഥയിലാണെന്നും സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും അദ്ദേഹം തോൽക്കുമെന്നും” അദ്ദേഹം പറഞ്ഞു. അതേസമയം ”എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ അഭിസംബോധന ചെയ്യവെ കോൺഗ്രസ് അവർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബാബാ സാഹിബ് അംബേദ്ക്കറിനോട് കോൺഗ്രസിന് ബഹുമാനമുണ്ടായിരുന്നില്ലെന്നും. അദ്ദേഹത്തിന് കോൺഗ്രസ് ഭാരത രത്ന നൽകിൽകിയില്ലെന്നും നരേന്ദ്ര മോദി ആരോപിച്ചു
നേരത്തേ സിദ്ധരാമയ്യയുമൊത്ത് രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിൽ മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ നാല് വർഷമായി ഒരു വാർത്താ സമ്മേളനം പോലും വിളിക്കാത്ത പ്രധാനമന്ത്രിയുടെ നടപടി നീതികരിക്കാനാവില്ലെന്നു അദ്ദേഹം പറഞ്ഞിരുന്നു.
Also read ; കര്‍ണാടകയിലെ ബിജെപിയുടെ ചാനല്‍ മുഖം മാളവിക അവിനാഷ് : സോഷ്യൽ മീഡിയയിലെ പ്രിയങ്കരിയായ തീപ്പൊരി നേതാവ്
Post Your Comments