കാസർഗോഡ് ; ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ ഒടുവിൽ മരണത്തിന് കീഴടങ്ങി. മുളിയാര്‍ പറയംകോട്ടെ ശങ്കരനാരായണ ഭട്ടിന്റെ ഭാര്യ ശങ്കരി (55)യാണ് മരിച്ചത്. മെയ് അഞ്ചിന് മധൂര്‍ പറക്കിലയില്‍ വെച്ചായിരുന്നു അപകടം. മധൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ശങ്കരി ഇറങ്ങുന്നതിനിടെ ഓട്ടോറിക്ഷ പെട്ടെന്ന് മുന്നോട്ടെടുക്കുകയും തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരിക്കുകയായിരുന്നു.
Also read ; അമിത ഭക്തി ; മധ്യവയസ്ക ചെയ്തത് ഏവരെയും ഞെട്ടിക്കും
Post Your Comments