അബുദാബി : സ്വദേശത്തേക്ക് മടങ്ങാതെ തന്നെ യുഎഇ ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ എന്നിവ പുതുക്കി തുടരാന്‍ അബുദാബി എയര്‍പോര്‍ട്ടില്‍ സേവനം ആരംഭിച്ചു. പ്രമുഖ ട്രാവല്‍ കമ്പനിയായ അരൂഹ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് സേവനം നല്‍കുന്നത്. അബുദാഹിയില് ആദ്യമായാണ് വിസ മാറ്റത്തിന് ഇത്തരമൊരു സേവനം ആരംഭിക്കുന്നത്.
നിലവിലുള്ള വിസയില്‍ എമിഗ്രേഷന്‍ നടപടികള്‍ നടത്തിയ ശേഷം ബഹ്റൈന്‍ എയര്‍പോര്‍ട്ട് മാര്‍ഗം രാജ്യത്ത് തിരിച്ചെത്താം. ഇതിനായി ഗള്‍ഫ് എയറുമായി വേണ്ട നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. നിലവില്‍ ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലെ എയര്‍പോര്‍ട്ടില്‍ ഇത്തരം സേവനങ്ങളുണ്ട്. അബുദാബിയില്‍ സേവനം ആരംഭിച്ചതോടെ ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് ആശ്വാസമാകുന്നത്.
വിവരങ്ങള്‍ക്ക് : 0522677247
Post Your Comments