Latest NewsKeralaNews

ഭാര്യയുടെ പിറന്നാളിന് ഭര്‍ത്താവ് കേക്ക് മുറിച്ചതിങ്ങനെ; അമ്പരന്ന് സോഷ്യല്‍ മീഡിയ

പിറന്നാളാഘോഷത്തിന് പലതരത്തിലും കേക്ക് മുറിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ കോഴിക്കോട് ജില്ലയിലെ വളയം മഞ്ചാന്തറ സ്വദേശി ഒന്തമ്മല്‍ പവിത്രനും ഭാര്യ ഗീതയും കേക്ക് മുറിയ്ക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. തന്റെ പിറന്നാളിന് കേക്ക് മുറിക്കണമെന്ന ഭാര്യ ഗീത പവിത്രനോട് ഒരു ആഗ്രഹം പറഞ്ഞിരുന്നു.

പിറന്നാള്‍ കേക്ക് വാങ്ങി വീട്ടിലെത്തി മുറിക്കാന്‍ തുടങ്ങുമ്പോഴാണ് പവിത്രന് മറ്റൊരു ആഗ്രഹം തോന്നിയത്. മരം വെട്ടുകാരനായ തനിക്ക് അന്നം തരുന്ന ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്നതായിരിക്കില്ലേ വളരെ ഉത്തമം? ഭാര്യകൂടി അതിന് അനുവാദം തന്നതോടെ പവിത്രന്‍ പിന്നീട് ഒന്നും നോക്കിയില്ല, ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കേക്ക് മുറിച്ചു.

ഈ ദൃശ്യം സുഹൃത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി, വാട്‌സ്ആപ്പില്‍ പോസ്റ്റ് ചെയ്തതോടെ പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പവിത്രന്റെ പിറന്നാളാഘോഷം ഹിറ്റായി. ദൃശ്യം കണ്ട് ഗള്‍ഫിലുള്ള സുഹൃത്ത് വിളിച്ചപ്പോഴാണ് ഭാര്യയുടെ പിറന്നാളാഘോഷം വൈറലായ കാര്യം പവിത്രനറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button