വാഷിംഗ്ടണ്‍: ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറി. കരാര്‍ ഏകപക്ഷീയമായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പുതിയ ഫണ്ട് ഉപയോഗിച്ച് ഇറാന്‍ ആണവ മിസൈലുകള്‍ ഉണ്ടാക്കി. കരാര്‍ വ്യവസ്ഥകള്‍ ഇറാന്‍ ലംഘിച്ചിരുന്നു.. കരാര്‍ അമേരിക്കയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും ആരോപണം ഉയരുന്നു. ഈ സാഹചര്യത്തില്‍ പിന്മാറ്റ ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു.
അതേസമയം സംഭവത്തെ അപലപിച്ച് ഇറാനും രംഗത്തെത്തി. വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കന്‍ നടപടി നിയമ വിരുദ്ധമെന്നും ഇറാന്‍ പറഞ്ഞു.
Post Your Comments