സൂര്യന്റെ അവസാനം വളരെ നാടകീയമായ രംഗങ്ങളോടെയായിരിക്കുമെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. സൂര്യന്റെ അന്ത്യം പ്രകാശവര്‍ഷങ്ങള്‍ക്കകലെ നിന്നു പേലും ദൃശ്യമാകുന്നത്ര തെളിച്ചമുള്ള ദീപ്തി അവശേഷിപ്പിച്ചായിരിക്കുമെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. പത്തില്‍ ഒന്‍പത് നക്ഷത്രങ്ങളുടെയും അന്ത്യത്തില്‍ അവ പ്ലാനറ്ററി നെബുലയായി മാറും. അന്ത്യം സംഭവിക്കുന്ന നക്ഷത്രത്തില്‍ നിന്നുള്ള പൊടിപടലങ്ങളും മറ്റ് ബാഷ്പങ്ങളും പുറന്തള്ളപ്പെടുമെങ്കിലും അതിനുള്ളില്‍ നിന്ന് പ്രകാശം രൂപപ്പെടുമെന്നാണ് മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അല്‍ബര്‍ട്ട് സിജില്‍സ്ട്രാ പറയുന്നത്.
Read Also: തന്‍റെ യാത്രയയപ്പിൽ പങ്കെടുക്കുന്നതിനെകുറിച്ച് ജെ. ചെലമേശ്വര്‍ പറയുന്നതിങ്ങനെ
നക്ഷത്രങ്ങളിലെ ഇന്ധനം മുഴുവന്‍ എരിഞ്ഞ് തീരുമ്പോൾ നക്ഷത്രത്തിന്റെ അവസാന പാളി പുറത്തേയ്ക്ക് തള്ളും. തുടര്‍ന്നുള്ള 10000 വര്‍ഷത്തോളം നെബുലയെ പ്രകാശമാനമായി നിര്‍ത്തുന്നത് നക്ഷത്രത്തിന്റെ ചൂടുപിടിച്ച കേന്ദ്രഭാഗമാണെന്നും നേച്ചര്‍ അസ്ട്രേണമി എന്ന ജേര്‍ണലില്‍ പറയുന്നു. സൂര്യനെപോലെയുള്ള നക്ഷത്രങ്ങള്‍ മൂന്നിരട്ടി ജ്വലിക്കുന്നുണ്ടെന്നും അത് ആവശ്യമായ പ്രകാശത്തിന് പ്രാപ്തമാക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments