ബെംഗളൂരു: കാഞ്ഞിരപ്പള്ളി എരുമേലിയില്‍ നിന്നും കാണാതായ ജസ്ന മരിയ ജയിംസിനെ ബെംഗളൂരുവില്‍ കണ്ടെന്ന് സൂചന. വാഹനാപകടത്തില്‍ പരുക്കേറ്റ ജസ്നയും സുഹൃത്തും നിംഹാന്‍സില്‍ ചികില്‍സ തേടിയിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇരുവരും മൈസൂരിലേക്ക് പോയെന്നും സൂചന ലഭിച്ചു.
Also Read : എരുമേലിയില്‍ നിന്നും കാണാതായ ജസ്ന തിരുവല്ലയിലെ കല്ല്യാണവീട്ടില്‍! വൈറലാകുന്ന ചിത്രം സത്യമോ ?
കഴിഞ്ഞ ദിവസം ജസ്നയെ തിരുവല്ലയിലുള്ള ഒരു കല്ല്യാണ വീട്ടില്‍ കണ്ടിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരോ എടുത്ത ഒരു ഫോട്ടോയോടൊപ്പമാണ് അത് ജസ്നയാണോ എന്ന തലക്കെട്ടോടെ വാര്‍ത്ത പരന്നത്. എന്നാല്‍ ആ വാര്‍ത്തയിലെ സത്യാവസ്ഥ ഇതുവരെ പുറത്ത് വന്നിട്ടില്ല. അതിനു പിന്നാലെയാണ് ജസ്നയെ ബെംഗളൂരുവില്‍ കണ്ടെത്തിയെന്ന് തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജസ്നന മരിയ ജയിംസി(20)നെ മാര്‍ച്ച് 22നാണ് കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്നയെക്കുറിച്ച് പിന്നീട് വിവരമില്ല. ഓട്ടോറിക്ഷയിലും ബസിലുമായി ജസ്ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജസ്നയുടെ കൈവശം മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഇല്ല. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണു ജസ്ന.
Post Your Comments