KeralaLatest NewsNews

ബിജെപിയും ബിഡിജെഎസ്സും രാമലക്ഷ്മണന്മാരെ പോലെ പ്രവര്‍ത്തിക്കും: കൃഷ്ണദാസ്

ആലപ്പുഴ: ബിജെപിയും ബിഡിജെഎസ്സും രാമലക്ഷ്മണന്മാരെ പോലെ പ്രവര്‍ത്തിക്കുമെന്നും ചെങ്ങന്നൂരില്‍ ബിഡിജെഎസ് ബിജെപിക്കൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി പികെ കൃഷ്ണദാസ്. ബിഡിജെഎസിന്റെ എല്ലാ ആവശ്യങ്ങളും ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചെന്നും ഇക്കാര്യം തുഷാര്‍ വെള്ളാപ്പള്ളിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിലുള്ള പ്രഖ്യാപനം കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. അതേസമയം ബിഡിജെഎസിന് നേരിടേണ്ടി വന്നത് അവഗണന മാത്രമാണെന്ന് തുറന്നടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ബി.ജെ.പിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും ഇക്കാലത്തിനിടെ ഘടകകക്ഷികള്‍ക്ക് ബി.ജെ.പിയില്‍ നിന്ന് ഒന്നും ലഭിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Also Read : ബിഡിജെഎസിന് നേരിടേണ്ടി വന്നത് അവഗണന മാത്രം; തുറന്നടിച്ച് വെള്ളാപ്പള്ളി

എല്‍ഡിഎഫും യുഡിഎഫും ഘടകക്ഷികള്‍ക്ക് പരിഗണന നല്‍കുന്നു. ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ വാങ്ങിത്തരുന്നതില്‍ ബിജെപി കേരളഘടകം പരാജയപ്പെട്ടു. കാസര്‍ക്കോട്ടെ കേന്ദ്രസര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാത്തതില്‍ എസ്എന്‍ഡിപിക്കും വിഷമമുണ്ട്. ഒരു നിമിഷം വിചാരിച്ചാല്‍ നടക്കാവുന്നതേയുള്ളൂ ഇത്. എന്നാല്‍ കേരളത്തിലെ ബിജെപി ഘടകത്തിന് ഇക്കാര്യത്തില്‍ താല്‍പര്യമില്ല.

chengannur by election

ഗത്യന്തരമില്ലാതെയാണ് ബിഡിജെസ് സമ്മര്‍ദ്ദതന്ത്രത്തിലേക്ക് പോയതെന്നും ബിജെപി വിചാരിച്ച കാര്യങ്ങള്‍ നിമിഷ നേരം കൊണ്ട് നടത്തിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button