Latest NewsIndiaNews

വിവാഹ മോതിരം പണയം വെച്ച് പണം കണ്ടെത്തി, നവവധു കൊട്ടേഷനിലൂടെ ഭര്‍ത്താവിനെ കൊന്നു

നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. സംഭവത്തില്‍ നവവധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടേഷന്‍ നല്‍കിയാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കൊട്ടേഷന്‍ നല്‍കാനുള്ള പണം കണ്ടെത്തിയത് വിവാഹ മോതിരം പണയം വെച്ചും.

ആന്ധ്രാപ്രദേശിലെ വിസിയനഗരം ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് യുവതി പോലീസ് പിടിയിലായത്. പരിചിതരല്ലാത്ത മൂന്ന് യുവാക്കള്‍ എത്തി മോഷണ ശ്രമം നടത്തുകയും ഇതിനിടെ ഇവരെ തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ അവര്‍ കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് യുവതി പോലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് പോലീസ് ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

aslo read:ലൈംഗിക ചൂഷണം : ആദ്യരാത്രിയ്ക്ക് മുമ്പേ നവവരന്‍ അഴിയ്ക്കുള്ളില്‍

22കാരിയായ സരസ്വതിയാണ് തന്റെ ഭര്‍ത്താവ് യമക ഗൗരിശങ്കറെ മൂന്ന് കള്ളന്മാര്‍ കവര്‍ച്ചാ ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്ന് പരാതി നല്‍കിയത്. തന്റെ വിവാഹ ആഭരണങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നുവെന്ന് അവര്‍ മൊഴി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

തുടര്‍ന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ സരസ്വതി കുറ്റം സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്താനായി കാമുകന്റെ പിന്തുണയോടെ ബിടെക് കഴിഞ്ഞ് ജോലിയില്ലാതെ നില്‍ക്കുന്ന മൂന്ന് പേര്‍ക്ക് കൊട്ടേഷന്‍ നല്‍കുകയായിരുന്നു. സരസ്വതിയും കാമുകനും ചേര്‍ന്നാണ് ഇതിനുള്ള പണം സങ്കടിപ്പിച്ചത്. ഇതിനായാണ് സരസ്വതി തന്റെ വിവാഹ മോതിരം വിറ്റത്. സംഭവത്തില്‍ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button