Latest NewsKeralaNews

രാഷ്ട്രീയ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിര്‍ണായക വഴിത്തിരിവ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെട്ട് സ്ഥലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

സമീപ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. അതോടൊപ്പം കൊലയാളികളുപയോഗിച്ച വാഹനങ്ങള്‍ തിരിച്ചറിയാന്‍ ശ്രമവും പോലീസ് തുടരുകയാണ്.

അതേസമയം മാഹിയിലും കണ്ണൂരിലും നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണ മേല്‍നോട്ടത്തിനായി പോണ്ടിച്ചേരി ഡിജിപി ഡിജിപി സുനില്‍കുമാര്‍ ഗൗതവും സീനിയര്‍ പൊലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്തയും മാഹിയിലെത്തും. ഉച്ചയോടെയാണ് ഇവര്‍ മാഹിയിലെത്തുക.

കൂടാതെ ഇന്നലെ നടന്ന ആക്രമങ്ങളില്‍ 500 ഓളം പേര്‍ക്കെതിരെ കേസെടുത്തു. സിപിഐഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടു ത്തത്. അക്രമത്തില്‍ പൊലീസ് ജീപ്പടക്കം കത്തിച്ചി രുന്നു. നാളെ ബിജെപി നേതാക്കള്‍ പോണ്ടിച്ചേരി ഗവര്‍ണറെ കാണും.

shortlink

Related Articles

Post Your Comments

Related Articles


Back to top button