Latest NewsKeralaNews

ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിയെ വധിക്കാൻ ഫേസ്‌ബുക്കിലൂടെ ആഹ്വാനം

കണ്ണൂര്‍: വീണ്ടും കണ്ണൂര്‍ സംഘര്‍ഷ ഭരിതമാകുമ്പോള്‍ കൊലവിളികളുമായി സൈബര്‍ പോരാളികൾ. ബിജെപിയും സിപിഎമ്മും അന്യോന്യം കൊലവിളി നടത്തുമ്പോൾ മുതലെടുപ്പ് നടത്താൻ മറ്റൊരു കൂട്ടർ ശ്രമിക്കുന്നത് പകൽ പോലെ വ്യക്തമാണ്. ഇത്തവണ കണ്ണൂരിലെ ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിയെ വധിക്കാനാണ് പല ഗ്രൂപ്പുകളിലും ആഹ്വാനം നടത്തുന്നത്.

ഫഹദ് എന്ന ഐഡിയിൽ നിന്നും വത്സൻ തില്ലങ്കേരി ഇല്ലാതായാൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കുമെന്നാണ് പല ഗ്രൂപ്പുകളിലും പോസ്റ്റ് ഇട്ടു പ്രചരിപ്പിച്ചിരുന്നത്.ഇതിനെതിരെ നിയമപരമായി നീങ്ങാനാണ് തീരുമാനമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.

പല വിദ്വേഷ പോസ്റ്റുകളും ഇയാൾ ഷെയർ ചെയ്തിട്ടുണ്ട്. സഖാവിനെ കൊലപ്പെടുത്തിയ കൂട്ടത്തിലെ ഒരു ആർ എസ് എസ് തീവ്രവാദി ചത്തുവെന്നും ഇയാൾ പലയിടത്തും ഷിനോജിന്റെ ചിത്രം ഇട്ട് ഇയാൾ പ്രചരിപ്പിച്ചിട്ടുണ്ട്.

പോസ്റ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button