
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ദേശീയപാതയില്‍ ചേര്‍ത്തല പതിനൊന്നാം മൈലിനു സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരം ഭാഗത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പർ ഫാസ്റ്റ് ബസ് കാറിനെ മറികടന്നു വരവേ ബൈക്ക് ബസിനടിയില്‍ പെടുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ആലപ്പുഴ രജിസ്‌ട്രേഷനുള്ള ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിന്റെ നമ്പർ കെഎല്‍ 04 വി 2742.
Post Your Comments