Latest NewsNewsIndia

കര്‍ണാടക ആര് നേടും, പുതിയ അഭിപ്രായ വോട്ടെടുപ്പ് പറയുന്നതിങ്ങനെ

ഹൈദരാബാദ്: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രതീക്ഷയോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. തെരഞ്ഞെടുപ്പിന് വെറും മൂന്ന് ദിവസം കൂടി ബാക്കി നില്‍ക്കെ പ്രചരണം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്ഡഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ് പ്രചരണത്തില്‍ തിളങ്ങി നില്‍ക്കുന്നത്.

തെരഞ്ഞെടുപ്പുമായി പല അഭിപ്രായ സര്‍വേകളും പുറത്തെത്തി. ഇപ്പോള്‍ പുതിയൊരു അഭിപ്രായ സര്‍വേ കൂടി പുറത്തെത്തിയിരിക്കുകയാണ്. പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പറയുന്നത്.

also read: കര്‍ണാടക തെരഞ്ഞെടുപ്പ്: ആ സര്‍വേ വ്യാജമെന്ന് ബി.ബി.സി

225 സീറ്റുകളില്‍ 97 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് അഭിപ്രായ സര്‍വേയില്‍ പറയുന്നത്. ബിജെപി 84 സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വേ പറയുന്നു. അഭിപ്രായ വോട്ടെടുപ്പില്‍ 38 ശതമാനം ആള്‍ക്കാരും കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുന്നത്. 32 ശതമാനം ആള്‍ക്കാര്‍ ബിജെപിയെയും 24 ശതമാനം ജെഡിഎസിനെയും പിന്തുണയ്ക്കുന്നു.

ഈ മാസം 12നാണ് കര്‍ണാടക തെരഞ്ഞെടുപ്പ്. 15ന് ഫല പ്രഖ്യാപനവും ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button